റീസർവേ ജീവനക്കാർക്ക്​ ശമ്പളം മലപ്പുറത്ത്​; ജോലി കാസർക്കോട്ട്​

മലപ്പുറം: ജില്ലയിെല റീസർവേ നടപടികൾ സ്തംഭനാവസ്ഥയിൽ. ജില്ലയിലെ ഏഴ് താലൂക്കിൽ 148 വില്ലേജുകളിൽ 54 വില്ലേജിൽ മാത്രമാണ് റീസർവേ നടന്നത്. 94 വില്ലേജുകളിൽ റീസർവേ നടന്നിട്ടില്ല. 43 വില്ലേജുകളിൽ മാത്രമാണ് റീസർവേ റെേക്കാഡ് നിലവിൽ വന്നത്. പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളിലെ 35 വില്ലേജുകളിൽ ഒരു വില്ലേജ് പോലും റീ സർവേ എടുത്തിട്ടില്ല. പെരിന്തൽമണ്ണ താലൂക്കാണ് അടിയന്തരമായി റീസർവേ ചെയ്യേണ്ടത്. ഇവിടെ അശാസ്ത്രീമായ ബേസ്ലൈൻ ഒാഫ്സെറ്റ് സിസ്റ്റം പ്രകാരമുള്ള റെേക്കാഡുകളാണുള്ളത്. ഇവ പരിഷ്കരിച്ച് ഡയഗണൽ ഓഫ്സെറ്റ് സിസ്റ്റം പ്രകാരമുള്ള റെേക്കാഡുകൾ ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് സർവേ ജീവനക്കാർ പറയുന്നു. പഴയ റെേക്കാഡുകളുടെ അടിസ്ഥാനത്തിൽ വികസന പ്രവർത്തനം, ഭൂതർക്കങ്ങൾ, കോടതി നടപടികൾ എന്നിവ പരിഹരിക്കാൻ പ്രയാസമാണെന്ന് ഇവർ പറയുന്നു. റീസർവേക്കായി ജില്ലയിലെ തിരൂർ, മഞ്ചേരി, നിലമ്പൂർ റീസർവേ സൂപ്രണ്ട് ഓഫിസുകളിലെ 133 ജീവനക്കാരിൽ 37 പേരെ ആറു മാസം മുമ്പ് കാസർക്കോേട്ടക്ക് മാറ്റിനിയമിച്ചിരുന്നു. ബാക്കി വരുന്ന ജീവനക്കാരെ ഗെയിൽ, കരിപ്പൂർ വിമാനത്താവള സ്ഥലമെടുപ്പ് തുടങ്ങിയ സ്പെഷൽ ജോലിക്കും മറ്റും താലൂക്കുകളിൽ നിയമിച്ചതോടെ ജില്ലയിലെ റീസർവേ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. കൂടുതൽ പേരെ കാസർക്കോേട്ടക്ക് മാറ്റിനിയമിക്കാൻ നീക്കം നടക്കുന്നതായി സർവേ ജീവനക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.