രാഹുൽ ഗാന്ധിക്കുനേരെയുണ്ടായ ബി.ജെ.പി അക്രമം പ്രതിഷേധാർഹം

രാഹുൽ ഗാന്ധിക്കുനേരെയുണ്ടായ അക്രമം പ്രതിഷേധാർഹം –സുധീരൻ തിരുവനന്തപുരം: ഗുജറാത്തിൽ രാഹുൽ ഗാന്ധിക്കുനേരെയുണ്ടായ ബി.ജെ.പി അക്രമം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കോൺഗ്രസ് ഉപാധ്യക്ഷനുപോലും സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ബി.ജെ.പി ഭരണകൂട ഫാഷിസത്തി​െൻറയും അസഹിഷ്ണുതയുടെയും പാരമ്യത്തിലെത്തിയിരിക്കുന്നു എന്നത് ആവർത്തിച്ചു വ്യക്തമാക്കുന്ന സംഭവമാണിത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമത്തി​െൻറ പ്രതിഷേധം നിലനിൽക്കുേമ്പാഴാണ് രാഹുൽ ഗാന്ധിക്ക് നേരെയുള്ള പ്രവൃത്തി. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളെപോലും വെറുതെ വിടില്ലെന്നതാണ് ബി.ജെ.പിയും സംഘ്പരിവാറും ഇത്തരം നടപടികളിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.