സ്കൂട്ടറിൽ ഇടിച്ച്​ നിർത്താതെ പോയ കാർ നാട്ടുകാർ പൊലീസ് സ്​റ്റേഷനിലേൽപ്പിച്ചു

പാലക്കാട്: സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി ട്രാഫിക് പൊലീസ് സ്റ്റേഷനിലെത്തിച്ചു. വാഹനം ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. സ്കൂട്ടർ യാത്രികനായ യുവാവിനെ ഒരാൾ മർദിച്ചതായും ആരോപണമുണ്ട്. കാറിലുള്ളവരിൽ ഒരാൾ അഭിഭാഷകനാണെന്നും നാട്ടുകാർ പറയുന്നു. അകത്തേത്തറ റെയിൽവേ ഗേറ്റിന് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആണ്ടിമഠം ഭാഗത്തുെവച്ചാണ് കാർ സ്കൂട്ടറിൽ തട്ടിയത്. തട്ടിയത് അറിഞ്ഞിട്ടും നിർത്താതെ പോയ കാർ റെയിൽവേ ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ കുടുങ്ങി. സ്കൂട്ടറോടിച്ച യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ കാറിലുണ്ടായിരുന്നവർ ആക്രമിക്കാനൊരുങ്ങിയതായി ഇയാൾ പറഞ്ഞു. ഗേറ്റിൽ നിർത്തിയിട്ട മറ്റൊരു കാറിലുണ്ടായിരുന്ന ആൾ യുവാവിനെ മർദിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടതായും അവർ പറഞ്ഞു. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ ട്രാഫിക് പൊലീസിനാണ് ചുമതലയെന്നു പറഞ്ഞ് പൊലീസ് തിരിച്ചുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.