കൈരളി മുണ്ടക്കുന്ന് റോഡ് തകർന്ന് ചളിക്കുളമായി

അലനല്ലൂർ: കൈരളി മുണ്ടക്കുന്ന് റോഡ് തകർന്ന് ചളിക്കുളമായതോടെ പ്രദേശവാസികൾ വലഞ്ഞു. മുണ്ടക്കുന്ന്, കാപ്പുപറമ്പ് ഭാഗങ്ങളിൽനിന്ന് അലനല്ലൂരിലേക്ക് എളുപ്പം എത്താനുള്ള റോഡുകൂടിയാണിത്. റോഡി​െൻറ ഇരുഭാഗവും ഗതാഗതയോഗ്യമാണെങ്കിലും മധ്യഭാഗത്ത് 200 മീറ്ററോളം ഭാഗം പൂർണമായും ചളിനിറഞ്ഞ് കിടക്കുകയാണ്. അഞ്ച് വർഷം മുമ്പ് നാട്ടുകാരുടെ നേതൃത്വത്തിലാണ് ഈ ഭാഗത്ത് റോഡ് നിർമിച്ചത്. മണ്ണിട്ട് ഉയർത്തിയ റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിനാൽ ആകെ ചളിനിറഞ്ഞ് കിടക്കുകയാണ്. ഇതോടെ കാൽനട യാത്രികർക്കോ, ചെറുവാഹനങ്ങൾക്കോ കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി. ഒട്ടോറിക്ഷകൾ സർവിസ് നടത്താത്തത് സ്കൂൾ, നഴ്സറി വിദ്യാർഥികളെയാണ് ഏറെ വലച്ചത്. ചളിനിറഞ്ഞ വഴിയിലൂടെ വളരെ സാഹസികമായിട്ടാണ് രക്ഷിതാക്കൾ കുട്ടികളെ വാഹനങ്ങൾക്കരികിലേക്ക് എത്തിക്കുന്നത്. മലയോര ഹൈവേയേയും അലനല്ലൂർ കണ്ണംകുണ്ട് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. മാത്രമല്ല, മുണ്ടക്കുന്ന്, കാപ്പുപറമ്പ് ഭാഗങ്ങളിലുള്ളവർക്ക് അലനല്ലൂരിലേക്ക് എത്താൻ അഞ്ച് കിലോമീറ്ററോളം ഇതുവഴി കുറയുകയും ചെയ്യുമെന്നതിനാൽ ഏറെ തിരക്കുള്ള റോഡാണിത്. ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. CAPTION - തകർന്ന് ചളിക്കുളമായ കൈരളി -മുണ്ടക്കുന്ന് റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.