പ്ലസ്​വൺ: സീറ്റുവർധന പ്രതീക്ഷിച്ച്​ വിദ്യാർഥികൾ

മലപ്പുറം: പ്ലസ്വണിന് സീറ്റുകിട്ടാതെ പുറത്തിരിക്കുന്ന വിദ്യാർഥികളുടെ പ്രതീക്ഷ പത്തു ശതമാനം സീറ്റു വർധനയിൽ. അപേക്ഷകർ മുഴുവൻ ഒാപൺ സ്കൂളിൽ എത്താത്തതിന് കാരണമിതാണ്. മന്ത്രിസഭ തീരുമാനം വന്നെങ്കിലും വിശദാംശമടങ്ങിയ ഉത്തരവിറങ്ങിയിട്ടില്ല. പത്തു ശതമാനം വർധനയുണ്ടാവുേമ്പാൾ ജില്ലയിൽ 4350 സീറ്റുകളാണ് കൂടുക. ജില്ലയിൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി ആകെ 870 ബാച്ചുകളാണുള്ളത്. ഇതിൽ ഒാരോ ബാച്ചിലും അഞ്ച് വീതം സീറ്റുകളാണ് വർധിപ്പിക്കേണ്ടത്. ഇൗ വർഷം പ്രവേശന നടപടി തുടങ്ങിയപ്പോൾ തന്നെ 20 ശതമാനം സീറ്റുവർധന നടത്തിയിരുന്നു. 50 കുട്ടികളുള്ള ബാച്ചിലേക്ക് ഇതുപ്രകാരം 10 വിദ്യാർഥികൾക്ക് കൂടി പ്രവേശനം നൽകി. ഇവർക്കടക്കം മുഖ്യ അലോട്ട്മ​െൻറിൽ പ്രവേശനം നൽകി. 20 ശതമാനം വർധനയിലൂടെ ജില്ലയിൽ 8700 പേർക്കാണ് സീറ്റ് ലഭിച്ചത്. 10 ശതമാനം വർധനയുണ്ടാവുേമ്പാൾ ഒാരോ ബാച്ചിലും 65 കുട്ടികളാവും. എന്നാൽ, മുൻ വർഷങ്ങളിൽ അനുവദിച്ച അധിക സീറ്റുകളിൽ പ്രവേശനം നൽകാൻ ചില സ്കൂളുകൾ തയാറായിരുന്നില്ല. ഇതിന് കാരണമായി പറഞ്ഞത് അടിസ്ഥാന സൗകര്യത്തി​െൻറ അഭാവമാണ്. പി.ടി.എകളുടെ എതിർപ്പിനെതുടർന്ന് സർക്കാർ സ്കൂളുകളിൽവരെ അധികസീറ്റുകളിൽ പ്രവേശനം നൽകിയില്ല. ഇൗ വർഷവും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ട്. സ്കൂൾ അധികൃതരുടെ അനുമതി ഉണ്ടായാൽ മാത്രമേ അധിക സീറ്റുകളിൽ പ്രവേശനം നടത്താൻ പറ്റുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.