'റിസ്ക്​' ലഹരിവിരുദ്ധ ബോധവത്​കരണ ആപ്പുമായി സഹ്യ കോളജ്

വണ്ടൂർ: ലഹരി ഉൽപന്ന ഉപയോഗം തടയുന്നതിനും ബോധവത്കരണത്തിനുമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ മൊബൈൽ ആപ് ഒരുങ്ങുന്നു. സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജിലെ ലഹരിവിരുദ്ധ സെല്ലി​െൻറ ആഭിമുഖ്യത്തിൽ തയാറാക്കിയ ആപ്പി​െൻറ ലോഞ്ചിങ് ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലഹരി ഉൽപന്നങ്ങളെയും ഉപയോഗം തടയുന്നതിനുള്ള നിയമങ്ങളെയും കുറിച്ച് അറിവ് നൽകുന്നതിനും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നീ വിവരങ്ങളുമാണ് 'റിസ്ക്' പേരിലുള്ള മൊബൈൽ ആപ്പിൽ ലഭ്യമാക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ എമർജൻസി കാൾ ബട്ടൺ ഉൾപ്പെടെയുള്ളവ ആപ്പിൽ ഉൾപ്പെടുത്തിട്ടുണ്ട്. വെള്ളാമ്പുറത്തെ കോളജ് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ എക്സൈസ് വകുപ്പി​െൻറ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കെയർ ആൻഡ് ഷെയർ എന്ന പേരിൽ പ്രത്യേക ബോധവത്കരണ സെമിനാറും നടക്കും. വാർത്തസമ്മേളനത്തിൽ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് സി.കെ. മുബാറക്ക്, വൈസ് പ്രസിഡൻറ് കെ.ടി.എ. മുനീർ, പ്രിൻസിപ്പൽ പ്രഫ. പി.കെ. മുഹമ്മദ്, മാനേജർ ഇ. അബ്ദുൽ റസാഖ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.