വ്യാജ രസീതി: കോളജ്​ അധ്യാപകനെ മർദിച്ച ബി.ജെ.പി നേതാക്കളടക്കം 15 പേർക്കെതിരെ കേസ്​

വ്യാജ രസീതി: കോളജ് അധ്യാപകനെ മർദിച്ച ബി.ജെ.പി നേതാക്കളടക്കം 15 പേർക്കെതിരെ കേസ് കോഴിക്കോട്: ബി.ജെ.പി ദേശീയ കൗൺസിലിന് വ്യാജ രസീതുണ്ടാക്കി പണം പിരിച്ച സംഭവം പുറത്തുവിെട്ടന്നാരോപിച്ച് കോളജ് അധ്യാപകനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിെര കേസ്. ചെരണ്ടത്തൂർ മലബാർ ഹയർ എജുക്കേഷൻ സൊസൈറ്റി ആർട്സ് ആൻഡ് സയൻസ് കോളജ് (എം.എച്ച്.ഇ.എസ്) കോമേഴ്സ് അധ്യാപകൻ ശശികുമാറിനെ മർദിച്ച സംഭവത്തിൽ ബി.ജെ.പി കുറ്റ്യാടി മണ്ഡലം പ്രസിഡൻറ് പി.പി. മുരളി, ജനറൽ സെക്രട്ടറി എടക്കുഴി മനോജ്, വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പ്രിഭേഷ് പൊന്നക്കാരി, സെക്രട്ടറി സുനിൽ ഒതയോത്ത് തുടങ്ങിയവർക്കെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്. ബി.ജെ.പി മയ്യന്നൂർ ബൂത്ത് പ്രസിഡൻറാണ് മർദനമേറ്റ ശശികുമാർ. കോളജ് മാനേജ്മ​െൻറ് കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മുറിയിൽ ഇരിക്കവെ സംഘടിച്ചെത്തിയ ബി.ജെ.പിക്കാർ കോളറിന് പിടിച്ച് മർദിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.