കൊണ്ടോട്ടിയിൽ മുഴുവൻ കുടുംബങ്ങൾക്കും അപകട ഇൻഷൂറൻസ്​ പദ്ധതി

കൊണ്ടോട്ടി: മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന കൊണ്ടോട്ടി മണ്ഡലം വികസന സെമിനാറിലാണ് പദ്ധതി അവതരിപ്പിച്ചത്. ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് മണ്ഡലത്തിലെ 50,000 കുടുംബങ്ങൾക്ക് അപകടമരണ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നതായി ടി.വി. ഇബ്രാഹീം എം.എൽ.എ അറിയിച്ചു. ഒരു കുടുംബത്തിലെ ആറു പേര്‍ക്കുവരെ അപകട മരണത്തെ തുടര്‍ന്നു രണ്ടു ലക്ഷം രൂപവരെ ലഭിക്കുന്ന പദ്ധതിയാണിത്. 'തുണ' എന്നു പേരിട്ട പദ്ധതിയില്‍ ചേരാന്‍ കുടുംബത്തിലെ ഓരോരുത്തരും വര്‍ഷത്തില്‍ 15 രൂപ നല്‍കിയാല്‍ മതി. എല്ലാ വർഷവും പുതുക്കുകയും വേണം. പദ്ധതിയിലേക്ക് എം.എല്‍.എ വിഹിതമായി 50 ശതമാനവും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ 30 ശതമാനവും ഗുണഭോക്തൃ വിഹിതമായി 20 ശതമാനവുമാണ് നീക്കിവെക്കുക. ഇതിനു പുറമേ, നിത്യരോഗികളാവുന്നവരെ സഹായിക്കാൻ 'പരിചരണം' പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.