അപകടത്തിൽപെട്ട വാഹനങ്ങൾ എടുത്തുമാറ്റാൻ വൈകുന്നു

വള്ളിക്കുന്ന്: ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽപെട്ട വാഹനങ്ങൾ റോഡരികിൽനിന്ന് നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയർത്തുന്നു. തിരക്കേറിയ അത്താണിക്കൽ-കോട്ടക്കടവ് റോഡിൽ അത്താണിക്കൽ സി.ബി.എച്ച്.എസ് സ്കൂളിന് സമീപമാണ് മാരുതികാറും സ്കൂട്ടറും കൂട്ടിയിടിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹനങ്ങൾ എടുത്തുമാറ്റാൻ ഒരു നടപടിയും പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.