ഹയർ സെക്കൻഡറി അധിക ബാച്ചുകളിലെ അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കണം ^-എ.എച്ച്.എസ്.ടി.എ

ഹയർ സെക്കൻഡറി അധിക ബാച്ചുകളിലെ അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കണം -എ.എച്ച്.എസ്.ടി.എ തിരൂർ: എയ്ഡഡ് സ്കൂളുകളിൽ 2014ൽ അനുവദിച്ച 190 അധിക ബാച്ചുകളിലെ അധ്യാപകർക്ക് തസ്തിക സൃഷ്ടിച്ച് ശമ്പളം ലഭ്യമാക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളിലെ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയിട്ടും എയ്ഡഡ് മേഖലയെ തഴയുന്നത് ഇരട്ടത്താപ്പാണ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ദിവസ വേതനവും തടഞ്ഞ് വെച്ചിരിക്കുന്ന അവസ്ഥയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സംസ്ഥാന ട്രഷറർ ജോസ് ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മനോജ് ജോസ് അധ്യക്ഷത വഹിച്ചു. കെ. അൻവർ, അബ്ദുൽ നാസർ, വി.കെ. രഞ്ജിത്, എ.സി. പ്രവീൺ, യു.ടി. അബൂബക്കർ, ബിജു പോൾ, കെ. സുബൈർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.