'മതസ്വാതന്ത്ര്യം തടയുന്നതിൽനിന്ന്​ സർക്കാർ പിന്തിരിയണം'

'മതസ്വാതന്ത്ര്യം തടയുന്നതിൽനിന്ന് സർക്കാർ പിന്തിരിയണം' കോഴിക്കോട്: മുസ്ലിം നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള നദ്വത്തുൽ മുജാഹിദീൻ എന്ന രജിസ്ട്രേഡ് ചാരിറ്റബ്ൾ സംഘടനയിൽ അംഗമാവുകയും സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബയോഗത്തിൽ സംബന്ധിക്കുകയും ചെയ്തതി​െൻറ പേരിൽ സർക്കാർ ജീവനക്കാരനെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയത് ഭരണഘടന പൗരന് നൽകുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് കെ.എൻ.എം സംസ്ഥാന സെക്രേട്ടറിയറ്റ് ആരോപിച്ചു. മതസംഘടനയിൽ അംഗമായി പ്രബോധന പ്രവർത്തനത്തിൽ ഭാഗഭാക്കായി എന്നതി​െൻറ പേരിൽ പാലക്കാട് ജില്ലയിലെ ചളവറയിലെ സ്കൂൾ പ്രധാനാധ്യാപകനെ സർക്കാർ സസ്പെൻഡ് ചെയ്തത് മതസ്വാതന്ത്ര്യത്തി​െൻറ ലംഘനവും പൗര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റവുമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടി പുനഃപരിശോധിച്ച് മതപ്രവർത്തന സ്വാതന്ത്ര്യം തടയുന്ന പ്രവർത്തനങ്ങളിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മദനി, എ. അസ്ഗർ അലി, എം. അബ്ദുറഹ്മാൻ സലഫി, നൂർ മുഹമ്മദ് നൂരിഷ, നാസർ സുല്ലമി, എം.ടി. അബ്ദുസ്സമദ് സുല്ലമി, അബ്ദുറഹ്മാൻ പാലത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.