ജുമാമസ്​ജിദ്​ സ്​ഫോടനക്കേസ്​: യാസീൻ ഭട്​കലിനെതിരെ കുറ്റം ചുമത്തി​​

ജുമാമസ്ജിദ് സ്ഫോടനക്കേസ്: യാസീൻ ഭട്കലിനെതിരെ കുറ്റം ചുമത്തി ന്യൂഡൽഹി: ജുമാമസ്ജിദ് സ്ഫോടനക്കേസിൽ ഇന്ത്യൻ മുജാഹിദീൻ നേതാവ് അംഗം യാസീൻ ഭട്കലിനും പ്രതികളായ മറ്റു ഒമ്പത് പേർക്കുമെതിരെ കുറ്റം ചുമത്തി. ഡൽഹി അഡീഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2010ലാണ് കേസിനാസ്പദമായ സംഭവം. തെളിവുകളുടെ അഭാവത്തിൽ മൂന്ന് കൂട്ടുപ്രതികളെ ജഡ്ജി സിദ്ധാർഥ് ശർമ കേസിൽനിന്ന് ഒഴിവാക്കി. സൈദ് ഇസ്മാഇൗൽ അഫാഖ്, അബ്ദൂസ് സബൂർ, റിയാസ് അഹമ്മദ് സഇൗദി എന്നിവരെയാണ് കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയത്. ഇന്ത്യൻ മുജാഹിദീൻ സ്ഥാപകരിലൊരാളായ യാസീൻ ഭട്കൽ നാല് ഭീകരാക്രമണ കേസുകളിൽ വിചാരണ നേരിടുകയാണ്. 18 പേർ കൊല്ലപ്പെട്ട 2013ലെ ഹൈദരാബാദ് ബോംബ് സ്ഫാടനക്കേസിൽ പ്രത്യേക എൻ.െഎ.എ കോടതി വധശിക്ഷ വിധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.