ജൈവ കൃഷിക്കൊരുങ്ങി രാജാസ്

കോട്ടക്കൽ: കൃഷിഭവനുമായി സഹകരിച്ച് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹരിതസേന ജൈവ കൃഷിക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പരിപാടിക്ക് തുടക്കമിട്ടു. കൃഷിചെയ്യാൻ താൽപര്യവും സൗകര്യവുമുള്ള 100 വിദ്യാർഥികൾക്കാണ് സൗജന്യമായി വിത്തുകൾ വിതരണം ചെയ്തത്. മലപ്പുറം ഡി.ഡി.ഇ പി. സഫറുല്ലയും വാർഡ് കൗൺസിലർ രാമചന്ദ്രൻ മഠത്തിലും സംയുക്തമായി വിദ്യാർഥികൾക്ക് വിത്ത് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതസേന കോഓഡിനേറ്റർ കെ.പി. വിഷ്ണുരാജ്, മുജീബ് റഹ്മാൻ, സമീർ ബാബു, ടി.ടി. കുഞ്ഞഹമ്മദ്, വിനോദ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.