mc9

'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനത്തിന് അങ്ങാടിപ്പുറം ഒരുങ്ങി പെരിന്തൽമണ്ണ: സ്വാതന്ത്ര്യ ദിനത്തിൽ 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപിക്കാൻ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ഇതിനായുള്ള ആസൂത്രണ കർമസമതി, കർമ പദ്ധതി രൂപവത്കരണവും നടത്തി. അയൽക്കൂട്ടങ്ങൾ, ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവധ തുറകളിലുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തി ഒാരോ വാർഡിലും ശുചീകരണ പ്രവർത്തനങ്ങളും മാലിന്യ നിർമാർജന പ്രവർത്തനങ്ങളും നടത്താനാണ് ലക്ഷ്യം വെക്കുന്നത്. ആഗസ്റ്റ് 15ന് രാവിലെ പതാക ഉയർത്തലിന് ശേഷം പ്രഖ്യാപനവും ശുചിത്വ പ്രതിജ്ഞയും നടത്തും. വൈകുന്നേരം വാർഡ് കേന്ദ്രീകരിച്ച് ശുചിത്വ സംഗമങ്ങൾ നടക്കും. വീടുകൾ, സ്ഥാപനങ്ങൾ എന്നിവ ഉറവിടങ്ങളിൽ തന്നെ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാനും നിർദേശിച്ചിട്ടുണ്ട്. കർമസമിതി കൺവീനർമാരെ തെരഞ്ഞെടുത്തു. കർമ പദ്ധതി രൂപവത്കരണം അഡ്വ. ടി.കെ റഷീദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവൻ അധ്യക്ഷത വഹിച്ചു. യു. രവി, ഏലിയാമ ടീച്ചർ, കെ.എം. സുജാത, ടി. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. പടം...pmna mc2 അങ്ങാടിപ്പുറം പഞ്ചായത്തി​െൻറ 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപന കർമപദ്ധതി രൂപവത്കരണം ടി.കെ. റഷീദലി ഉദ്ഘാടനം െചയ്യുന്നു. അൽഫോൻസ ദേവാലയ തിരുനാൾ സമാപിച്ചു പെരിന്തൽമണ്ണ: അൽഫോൻസ ഫൊറോന ദേവാലയത്തിൽ പത്ത് ദിവസം നീണ്ട തിരുനാൾ ആഘോഷം സമാപിച്ചു. സമാപന ദിവസം തിരുനാൾ കുർബാന, പ്രസംഗം, ലദീഞ്ഞ്, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവക്ക് ഫാ. മാത്യൂ െകാച്ചുവീട്ടിൽ, ഫൊറോന വികാരി ഫാ. ഫെയിംസ് വാമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റിമാർ, കുടുംബ യൂനിറ്റ് ഭാരവാഹികൾ, മതാധ്യാപകർ എന്നിവരുടെ സഹകരണത്തോടെ ഉൗട്ട് നേർച്ചയും ഒരുക്കി. പടം.... pmna mc5 അൽഫോൻസ ഫൊറോന ദേവാലയത്തിൽ തിരുനാൾ ആഘോഷത്തി​െൻറ ഭാഗമായി നടന്ന പ്രദക്ഷിണം. രക്ഷിതാക്കൾക്ക് ബോധവത്കരണം തിരൂർക്കാട്: നസ്റ കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ് ഒന്നാംവർഷ വിദ്യർഥികൾക്ക് സ്വാഗതവും രക്ഷിതാക്കൾക്ക് ബോധവത്കരണവും സംഘടിപ്പിച്ചു. മൻസൂർ പാലക്കുളം ക്ലാസെടുത്തു. നുസ്റത്തുൽ ഇസ്ലാം ട്രസ്റ്റ് ചെയർമാൻ എം.ടി അബൂബക്കർ മൗലവി, അധ്യക്ഷത വഹിച്ചു. മനേജർ എ.എ. റഉൗഫ്, പ്രിൻസിപ്പൽ പ്രഫ. സൂപ്പി, ൈവസ് പ്രിൻസിപ്പൽ നിഖിൽ, അസി. പ്രഫസർമാരായ മുഹമ്മദ് ഷബീർ, രമേശ്, ഷബ്ന, ആസ്മി, ആയിശ, ജംഷീറ, മുഹമ്മദ്കുട്ടി, ശബീറലി എന്നിവർ സംസാരിച്ചു. ഡിഗ്രി ൈഫനൽ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.