സി.പി.​െഎ സംസ്ഥാന സമ്മേളനം; ഒരുക്കം വിലയിരുത്താൻ കാനമെത്തും

മലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് ഇതാദ്യമായി മലപ്പുറം വേദിയാകും. 2018 ഫെബ്രുവരി അവസാനവാരമാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. മുന്നൊരുക്കം വിലയിരുത്താൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യാഴാഴ്ച മലപ്പുറത്തെത്തും. ജില്ല സമ്മേളനം വേഗത്തിൽ പൂർത്തിയാക്കി സംസ്ഥാന സേമ്മളനത്തിന് ഒരുങ്ങാനാണ് ജില്ല കമ്മിറ്റിക്ക് ലഭിച്ച നിർദേശം. അഞ്ച് ദിവസങ്ങളിലായാണ് സേമ്മളനം. പ്രതിനിധികളും ക്ഷണിതാക്കളുമായി 600പേർ പെങ്കടുക്കും. ഇതര സംസ്ഥാനങ്ങളിെല പ്രതിനിധികൾ സമ്മേളനത്തിലുടനീളം പെങ്കടുക്കും. മുതിർന്ന കേന്ദ്ര നേതാക്കളായ എസ്. സുധാകർ റെഡ്ഡി, ഗുരുദാസ് ദാസ് ഗുപ്ത, അതുൽ കുമാർ അൻജാൻ തുടങ്ങിയവരും കനയ്യകുമാർ ഉൾപ്പെടെയുള്ള വിദ്യാർഥി നേതാക്കളും പെങ്കടുക്കും. സെപ്റ്റംബറിൽ ബ്രാഞ്ച് സമ്മേളനം തുടങ്ങി ഡിസംബർ ആദ്യത്തോടെ ജില്ല സമ്മേളനം പൂർത്തിയാക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സെമിനാറുകളും സാംസ്കാരിക പരിപാടികളും നടത്തും. വേദിയടക്കം തീരുമാനിക്കാനാണ് കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ വ്യാഴാഴ്ച മലപ്പുറത്തെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.