മിസോറം ലോട്ടറി ഡയറക്​ടറെ ശിക്ഷിക്കണമെന്ന്​ കേരളം

തിരുവനന്തപുരം: മിസോറം സർക്കാറി​െൻറ ലോട്ടറി ഡയറക്ടറെ ശിക്ഷിക്കണമെന്നും ലോട്ടറി നിരോധിക്കണമെന്നും കേരളം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. മിസോറമി​െൻറ കരാർ നിയമവിരുദ്ധത, തട്ടിപ്പുകൾ എന്നിവ ചൂണ്ടിക്കാട്ടിയ കത്തിലാണ് ഇക്കാര്യമുള്ളത്. സി.എ.ജി റിപ്പോർട്ടിന് വിരുദ്ധമായ കരാറുമായി ലോട്ടറി നടത്താൻ ശ്രമിച്ച മിസോറം ലോട്ടറി ഡയറക്ടറെ കേന്ദ്ര ലോട്ടറി നിയമം ഏഴാം വകുപ്പു പ്രകാരം ശിക്ഷിക്കണമെന്നാണ് കേരളത്തി​െൻറ ആവശ്യം. സി.എ.ജി റിപ്പോർട്ടിലെ പ്രസക്ത നിരീക്ഷണങ്ങൾ ഉദ്ധരിച്ചാണ് മിസോറം സർക്കാറി​െൻറ ക്രമക്കേടുകൾ കേരളം ചൂണ്ടിക്കാട്ടുന്നത്. ലോട്ടറിയെ സംബന്ധിച്ച അറിയിപ്പ് കേരള സർക്കാറിനെ അറിയിച്ചതിൽ തുടങ്ങി ക്രമക്കേടുകളുടെ പരമ്പര തന്നെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്ത് ലോട്ടറി വിൽക്കുമ്പോൾ, ആ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വിപണന സംവിധാനത്തി​െൻറ സമഗ്ര വിവരങ്ങൾ ബന്ധപ്പെട്ട സർക്കാറിനെ വളരെ മുമ്പേ അറിയിച്ചിരിക്കണമെന്നാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദേശം. ലോട്ടറിയുടെ പരസ്യം വന്നതിനു ശേഷമാണ് മിസോറാം സർക്കാറി​െൻറ അറിയിപ്പ് കേരളത്തിന് ലഭിച്ചത്. പ്രതിദിന നറുക്കെടുപ്പുകൾക്ക് 12,000 രൂപയും ബംബർ നറുക്കെടുപ്പിന് അഞ്ചു ലക്ഷം രൂപയുമാണ് സർക്കാറിന് വിതരണക്കാർ കൊടുക്കേണ്ടത്. മൂന്നുവർഷം കൊണ്ട് വെറും 25 കോടി രൂപയാണ് ഇത്തരത്തിൽ മിസോറം ഖജനാവിൽ ഒടുക്കിയത്. ലോട്ടറി വിൽപനയിലൂടെ വിതരണക്കാർ കൈക്കലാക്കിയത് 11,808 കോടി രൂപയും. നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സി.എ.ജി തള്ളിക്കളഞ്ഞ മിനിമം ഗാരൻറീഡ് റവന്യൂ എന്ന വ്യവസ്ഥ, കേരളത്തിന് നൽകിയ കരാറിലും മിസോറം സർക്കാർ ആവർത്തിച്ചിട്ടുണ്ടെന്നും കത്തിലുണ്ട്. ടിക്കറ്റ് അച്ചടിയിലെ ക്രമക്കേട് ഉൾപ്പെടെ കാര്യങ്ങളാണ് കേരളം കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുള്ളത്. ലോട്ടറി നടത്തിപ്പ് നിർത്തിവെക്കണമെന്ന് കാണിച്ച് മിസോറം സർക്കാറിനും കത്തു നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.