പ്രകൃതി ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക് മാലിന്യം നിറഞ്ഞ വെള്ളം

മണ്ണാർക്കാട്: പ്രകൃതി ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക് ഉപയോഗിക്കാൻ നൽകുന്നത് മാലിന്യം നിറഞ്ഞ വെള്ളം. കുന്തിപ്പുഴയിലെ ചികിത്സ കേന്ദ്രത്തിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. ആശുപത്രി ടാങ്ക് വർഷങ്ങളായി വൃത്തിയാക്കാത്തതിനെ തുടർന്ന് പായലുകൾ വളർന്നതായും അഴുകിയും ദുർഗന്ധം വമിക്കുന്നതായും കണ്ടെത്തി. തുടർന്ന് പരിശോധന സംഘം സ്ഥാപനത്തിന് നോട്ടീസ് നൽകി. പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽ റഷീദ്, ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ്, എം. അബൂബക്കർ, കെ. സുരേഷ്, സുജി, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.