നോക്കുകൂലി: വഷളാക്കിയത് മാധ്യമങ്ങളെന്ന് മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: നോക്കുകൂലി പ്രശ്നം മാധ്യമങ്ങളാണ് വഷളാക്കിയതെന്ന് മന്ത്രി ജി. സുധാകരൻ. രണ്ട് പത്രങ്ങൾ മുഖപ്രസംഗങ്ങൾ എഴുതി. പക്ഷേ, റിപ്പോർട്ടുകളൊന്നും നീതികരിക്കാൻ കഴിയാത്തവയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ എന്ത് നന്മ ചെയ്താലും അതു കാണാതെ കുറ്റം മാത്രമാണ് മാധ്യമപ്രവർത്തകർ എഴുതുന്നത്. എന്തുകൊണ്ട് ബൂർഷ നേതാക്കന്മാരെ കുറിച്ച് എഴുതുന്നില്ല?. ഇത് പക്ഷപാതമാണ്. അസുരവിത്തുക്കളായി ഈ അക്ഷരങ്ങളെ പത്രത്താളുകളിൽ വിതറുന്നത് ശരിയല്ല. ഒരുവിഭാഗം മാധ്യമങ്ങൾ വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ്. അത് അവസാനിപ്പിക്കണം. സുഖിപ്പിച്ച് വർത്തമാനം പറയുന്നവരെ മാത്രം മാധ്യമങ്ങൾ പ്രോത്സാഹിപ്പിച്ചാൽ പോരാ. വിമർശിച്ച് സത്യം പറയുന്നവരെ ബഹുമാനിക്കണം. ഇക്കാരണത്താൽ 14 പത്രങ്ങളും വായിച്ചിട്ടാണ് താൻ ഇറങ്ങുന്നത്. എവിടെയാണ് ഒളിയമ്പ് ഉള്ളതെന്ന് അറിേയണ്ടേ അദ്ദേഹം ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.