കുഞ്ഞാവക്ക് പ്രാർഥന നിർഭരമായ യാത്രാമൊഴി

പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം കെട്ടുങ്ങൽ അഴിമുഖത്ത് കുളിക്കുന്നതിനിടെ മരണത്തിലേക്ക് വഴുതിവീണ പത്താം ക്ലാസുകാരന് സഹപാഠികളും നാട്ടുകാരും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. പരപ്പനങ്ങാടി മാപ്പൂട്ടിൽ പരേതനായ പി. സെയ്തലവിയുടെ മകൻ ജാഫർ അലിയാണ് (15) നാടി​െൻറ യാത്രാമൊഴിയേറ്റുവാങ്ങിയത്. ചിത്രകലാ പ്രതിഭയായിരുന്ന കുഞ്ഞാവയുടെ വരയും വർണങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പരന്നു. പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും ജാഫർ അലിക്ക് വികാര നിർഭരമായ അന്ത്യാഭിവാദ്യമേകി. ജാഫർ അലി നേരത്തേ പഠനം നടത്തിയിരുന്ന മദ്റസത്തുൽ അബ്റാറിലെ വിദ്യാർഥികൾ വീട് സന്ദർശിക്കുകയും മദ്റസയിൽ അനുസ്മരണ സംഗമം നടത്തുകയും ചെയ്തു. അധ്യാപകരായ സറീന, റനീഷ്, ആയിശ, ഹഫ്സ, വിദ്യാർഥി ലീഡർ റഫാഹ് തുടങ്ങിയവർ സംസാരിച്ചു. പി.കെ. അബ്ദുറബ്ബ് എം.എൽ.എ, കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, ഇമ്പിച്ചി കോയ തങ്ങൾ സഖാഫി, അബ്റാർ മഹല്ല് പ്രസിഡൻറ് പി.കെ. അബൂബക്കർ ഹാജി, വാർഡ് കൗൺസിലർ സെയ്തലവി കടവത്ത്, എം.എസ്.എസ് പരപ്പനങ്ങാടി മേഖല പ്രസിഡൻറ് ചുക്കാൻ ഇബ്രാഹീം ഹാജി, ജനകീയ മുന്നണി തീരദേശ അധ്യക്ഷൻ തലക്കലകത്ത് സെയ്തലവി, അബ്റാർ റിലീഫ് ഫൈനാൻസ് സെക്രട്ടറി കെ.പി. ജംഷി, പ്രദേശത്തെ 'കനിവ്' െറസിഡൻറ്സ് അസോസിയേഷൻ നേതാക്കളായ കെ. അബ്ദുല്ല നഹ, അഡ്വ. പി. കോയമോൻ, ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നേതാക്കൾ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.