ഹാജിമാർക്ക് യാത്രയയപ്പ് നൽകി

പരപ്പനങ്ങാടി: ജമാഅത്തെ ഇസ്ലാമി പരപ്പനങ്ങാടി യൂനിറ്റും അബ്റാർ മഹല്ല് കമ്മിറ്റിയും സംയുക്തമായി . ജമാഅത്തെ ഇസ്ലാമി സംസ്ഥാന തർബിയത്ത് വിങ് അധ്യക്ഷൻ അബ്ദുറഹ്മാൻ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. അബ്റാർ മഹല്ല് പ്രസിഡൻറ് പി.കെ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ പുളിക്കലകത്ത് മുഹ്യിദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി. ഗഫൂർ പുളിക്കലകത്ത്, എം.വി. അബ്ദുൽ കരീം, സുബൈർ, വിളക്കീരി അലി, സി. മൊയ്തീൻകോയ, കോണിയത്ത് കുഞ്ഞാലി, ചപ്പങ്ങത്തിൽ അബൂബക്കർ, ബീരാൻ മൊയ്തീൻ, അബ്ദുസ്സമദ് ചെട്ടിപ്പടി തുടങ്ങിയവർ സംബന്ധിച്ചു. ജമാഅത്തെ ഇസ്ലാമി തീരദേശ യൂനിറ്റ് പ്രാദേശിക അമീർ എം.പി. അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ബോധന പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.