പൈപ്​ ​ലൈൻ പൊട്ടി കുടിവെള്ളം പാഴാവുന്നു

പുലാമന്തോൾ: യു.പി. ലക്ഷംവീട് കോളനി റോഡിലെ കുടിവെള്ള പൈപ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നു. നിരവധി കുടുംബങ്ങളുടെ ആശ്രയമായ പദ്ധതിയുടെ മെയിൻ പൈപ് പൊട്ടിയിട്ട് രണ്ടു ദിവസം കഴിഞ്ഞെങ്കിലും അറ്റകുറ്റ പണികൾക്ക് ബന്ധപ്പെട്ടവരാരും എത്തിയില്ലെന്ന പരാതിയാണ് കോളനിവാസികൾക്ക്. ലക്ഷം വീട് കോളനിയിലെ ഉയർന്ന ഭാഗങ്ങളിൽ മുമ്പും കുടിവെള്ളം എത്തുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. പ്രധാന പൈപ്പ് ലൈൻ തകർന്നതോടെ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കോളനി നിവാസികൾ റോഡുകളുടെ ശോചനീയാവസ്ഥ; യൂത്ത് കോൺഗ്രസ് നിവേദനം നൽകി പുലാമന്തോൾ: പെരിന്തൽമണ്ണ നഗരസഭ അതിർത്തിയിലെ വിവിധ റോഡുകളുടെയും പെരിന്തൽമണ്ണ--പട്ടാമ്പി റോഡി​െൻറയും ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പി.ഡബ്ലിയു.ഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. വൻ കുഴികൾ രൂപപ്പെട്ട പെരിന്തൽമണ്ണ ജങ്ഷൻ-ജൂബിലി റോഡിലെയും പെരിന്തൽമണ്ണ--പട്ടാമ്പി വരെയുള്ള വിവിധ ഭാഗങ്ങളിലും രൂപപ്പെട്ട കുഴികൾ നികത്തുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഒരാഴ്ചക്കുള്ളിൽ ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴി അടക്കുമെന്ന് പി.ഡബ്ലിയു.ഡി എക്സിക്യൂട്ടീവ് എനജിനീയർ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് ഷാജി കട്ടുപ്പാറയുടെ നേതൃത്വത്തിൽ പ്രകാശ് പുലയത്ത്, പി.കെ. സദഖ, എൻ. ഇഖ്ബാൽ, സാലി ആലിപ്പറമ്പ് , ഷിബിൽ പാതാക്കര, ഹുസൈൻ പാറൽ, ശീലത്ത് അഷ്റഫ് എന്നിവരാണ് പരാതി നൽകാനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.