ഏ​റ​നാ​ട്ടി​ൽ ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്

അരീക്കോട്: ഏറനാട് നിയോജക മണ്ഡലത്തിൽ നടത്തുന്ന നഗരസൗന്ദര്യവത്കരണത്തിെൻറ രണ്ടാംഘട്ടമായി അരീക്കോട്ട് 2.65 കോടി രൂപ അടങ്കലിന് ഭരണാനുമതിയായെന്ന് പി.കെ. ബഷീർ എം.എൽ.എ. ഒന്നാം ഘട്ടം നേരത്തേ എടവണ്ണ‍യിൽ പൂർത്തിയായിരുന്നു. സംസ്ഥാനത്തുതന്നെ ഏതെങ്കിലും ഒരു പഞ്ചായത്ത് പരിധിയിൽ ഈ പദ്ധതി നടപ്പാക്കുന്നത് ആദ്യമായിട്ടാണ്. നേരത്തേ കൊച്ചി കോർപറേഷൻ പരിധിയിൽ സഹോദരൻ അയ്യപ്പൻ റോഡിലും ആറ്റിങ്ങൽ മുനിസിപ്പൽ പരിധിയിലും മാത്രമാണ് ഇതുവരെ പദ്ധതി നടപ്പാക്കിയത്. അരീക്കോട്ട് പാലം മുതൽ വിജയ ടാക്കീസ് ജങ്ഷൻ വരെയുള്ള 1400 മീറ്റർ ദൂരമാണ് പദ്ധതി നടത്തിപ്പ് പൂർത്തിയാക്കുക. അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ച് എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയുടെ ഭാഗമായി വരുന്ന പദ്ധതി നടത്തിപ്പ് ഭാഗം പൂർണമായും ടാർ ചെയ്യും. മറ്റ് കൈയേറ്റങ്ങളും റോഡ് വീതി കൂട്ടുന്നതിെൻറ ഭാഗമായി ഒഴിപ്പിക്കും. പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കത്ത് നൽകുന്ന മുറക്ക് അടുത്ത മാസം ആദ്യവാരത്തിൽ തന്നെ സർവേ നടത്തും. കൈവരികളുള്ള ഉയർന്ന നടപ്പാത, വലിയ അഴുക്കുചാലുകൾ, ഐറിസ് അഴുക്കുചാലുകൾ, ബാപ്പുസാഹിബ് സ്േറ്റഡിയത്തിന് മുൻവശവും വാഴക്കാട് റോഡ് ജങ്ഷനിലും കലുങ്കുകൾ തുടങ്ങിയവ നിർമിക്കും. അരീക്കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ പവർ ഗ്രിഡ് കോർപറേഷനുമായി ബന്ധപ്പെട്ട് പട്ടണത്തിൽ ഉയർന്ന നിലവാരത്തിലുള്ള തെരുവുവിളക്കുകൾ സ്ഥാപിക്കും. അരീക്കോടിന് ശേഷം മൂന്നാം ഘട്ടമായി കാവനൂരിലും നാലാം ഘട്ടത്തിൽ കിഴിശ്ശേരിയിലും പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച ആലോചന യോഗത്തിൽ പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മുനീറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശ്രീപ്രിയ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി. സഫറുല്ല, എം.ടി. ആലിക്കുട്ടി, സി.പി.എം ലോക്കൽ സെക്രട്ടറി കെ. മുഹമ്മദ് ശരീഫ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി.സി. സബീബ്, സി.പി.ഐ പ്രതിനിധി ഉണ്ണികൃഷ്ണൻ, ജനതാദൾ (യു) പ്രതിനിധി എൻ. അബ്ദുറഹീം, ബി.ജെ.പി പ്രതിനിധി പുഷ്പരാജൻ, വ്യാപാരി വ്യവസായി പ്രതിനിധികളായ വി.എ. നാസർ, സി.കെ. അശ്റഫ്, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി വി. അബ്ദുല്ലക്കുട്ടി, ജംഇയ്യതുൽ മുജാഹിദീൻ പ്രസിഡൻറ് എൻ.വി. സകരിയ്യ, മഹല്ല് കമ്മിറ്റി പ്രതിനിധി എൻ. മുഹമ്മദലി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.