ഹ​ഡ്കോ ഗ്രാ​ൻ​റ്​ 71 ല​ക്ഷം ​ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​ക്ക്

പെരിന്തൽമണ്ണ: അർബൻ െഡവലപ്പ്മെൻറ് കോർപറേഷൻ ലിമിറ്റഡിെൻറ (ഹഡ്കോ) 2016-^’17ലെ സമൂഹനന്മ പ്രവർത്തന ഫണ്ട് (സി.എസ്.ആർ) പെരിന്തൽമണ്ണ നഗരസഭക്ക് ലഭിച്ചു. 71 ലക്ഷം രൂപയാണ് ഗ്രാൻറായി ഹഡ്കോ നൽകിയത്. ഹഡ്കോയിൽനിന്ന് വായ്പയെടുത്ത സ്ഥാപനങ്ങളുടെ വായ്പ തിരിച്ചടവിലെ കാര്യക്ഷമത, വായ്പ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ മികവ്, നഗരസഭ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ ഗ്രാൻറായി സമർപ്പിക്കുന്ന പ്രോജക്ടിെൻറ മേന്മ എന്നിവ പരിഗണിച്ചാണ് പെരിന്തൽമണ്ണക്ക് ഇത്രയും തുക ലഭിച്ചത്.പെരിന്തൽമണ്ണ പട്ടണത്തിൽ സമ്പൂർണ വനിത വിശ്രമകേന്ദ്രം പണിയാൻ നഗരസഭ സമർപ്പിച്ച നിർദേശമാണ് ഗ്രാൻറ് അനുവദിക്കുന്നതിന് മുഖ്യമായും പരിഗണിച്ചത്. ഒരുകോടിയോളം രൂപ െചലവ് വരുന്ന പദ്ധതിക്കാണ് തിരിച്ചടവ് വേണ്ടാത്ത 71 ലക്ഷം നൽകിയത്. നഗരസഭയുടെ ധന മാനേജ്മെൻറിനും മാതൃകാപരമായ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് സി.എസ്.ആർ ഫണ്ട് പെരിന്തൽമണ്ണ നഗരസഭക്ക് നൽകുന്നതെന്ന് ഹഡ്കോ റീജനൽ മേധാവി ബീന ഫിലിപ് പറഞ്ഞു. തുക അനുവദിച്ചുള്ള സമ്മതപത്രം തിരുവനന്തപുരം ഹഡ്കോ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ റീജനൽ മാനേജർ ബീന ഫിലിപ്പിൽനിന്ന് നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം ഏറ്റുവാങ്ങി. ജോയൻറ് ജനറൽ മാനേജർമാരായ ജോൺ ജോസഫ്, കോശി വർഗീസ്, റോഹിൻ ജാഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.