കേ​ര​ള ​പ്രീ​മി​യ​ർ ലീ​ഗ്​: ഗോ​കു​ലം എ​ഫ്.​സി​യു​ടെ ആ​ദ്യ ഹോം ​മ​ത്സ​രം നാ​ളെ

മലപ്പുറം: കേരള ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് കേരള പ്രീമിയർ ലീഗിൽ ഗോകുൽ എഫ്.സിയുടെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കുമെന്ന് ടീം കോച്ച് ബിനോ ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ക്വാർട്സ് സോക്കറാണ് എതിരാളികൾ. വൈകീട്ട് ഏഴിനാണ് മത്സരം. പോർട്ട് ട്രസ്റ്റിനെ 4^1ന് പരാജയപ്പെടുത്തിയാണ് ഗോകുലം എഫ്.സി ടൂർണമെൻറിൽ രണ്ടാം മത്സരത്തിനിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സുശാന്ത് മാത്യുവാണ് നായകൻ. ആഫ്രിക്കൻ താരങ്ങളായ ബെല്ലോ റസാഖും മുഹമ്മദ് സലീമും ടീമിന് കരുത്തേകുന്നു. ഇൗസ്റ്റ് ബംഗാളിൽനിന്നെതിയ വി.പി. സുഹൈറും കാലിക്കറ്റ് യൂനിവേഴ്സിറ്റി താരം ഷിഹാദ് നെല്ലിപ്പറമ്പനും മുന്നേറ്റനിരയിലുണ്ടാകും. സന്തോഷ് ട്രോഫി താരങ്ങളായ ജിഷ്ണു ബാലകൃഷ്ണൻ, നൗഷാദ് ബാപ്പു, അനന്തു മുരളി, യൂനിവേഴ്സിറ്റി താരങ്ങളായ മുഹമ്മദ് റാഷിദ്, അർജുൻ ജയരാജ്, ആന്തമാൻ സ്വദേശി ഫ്രാൻസിസ് സേവ്യർ എന്നിവരും ഗോകുലത്തിനായി പന്തു തട്ടും. വാർത്തസമ്മേളനത്തിൽ അസി. േകാച്ച് ഷാജറുദ്ദീൻ, ടീം ക്യാപ്റ്റൻ സുഷാന്ത് മാത്യു, വി.പി. സുഹൈർ എന്നിവരും സംബന്ധിച്ചു. കേരള പ്രീമിയർ ലീഗിെൻറ രണ്ടാം ഹോം മത്സരത്തിൽ കേരള പൊലീസ് ശനിയാഴ്ച ഏജീസ് തിരുവനന്തപുരത്തെ നേരിടും. വൈകീട്ട് ഏഴ് മുതൽ കോട്ടപ്പടി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പൊലീസിനുവേണ്ടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം. വിജയൻ, സന്തോഷ് േട്രാഫി മുൻ ക്യാപ്റ്റൻ രാഹുൽ, വൈസ് ക്യാപ്റ്റൻ ഫിറോസ്, സന്തോഷ് േട്രാഫി താരങ്ങളായ മർസൂക്ക്, അനീഷ്, ജിംഷാദ്, നിഷാദ്, മെൽബിൻ എന്നിവർ അണിനിരക്കും. എജീസിനു വേണ്ടി സന്തോഷ് േട്രാഫി താരങ്ങളായ നസ്റുദ്ദീൻ, ജിപ്സൺ, ഷറിൻ ശ്യാം, മിഥുൻ എന്നിവർ ജഴ്സിയണിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.