കെ.​എ​സ്.​ടി.​പി സ്​​ഥാ​പി​ച്ച തെ​രു​വു​വി​ള​ക്കു​ക​ൾ നന്നാക്കാ​ൻ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മ​ടി

എടപ്പാൾ: കുറ്റിപ്പുറം^ചൂണ്ടൽ സംസ്ഥാനപാത പുനർനിർമാണത്തിെൻറ ഭാഗമായി കെ.എസ്.ടി.പി സ്ഥാപിച്ച തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ തദ്ദേശരണ സ്ഥാപനങ്ങൾ താൽപര്യമെടുക്കുന്നില്ല. പത്ത് വർഷം മുമ്പ് പുനർനിർമാണം പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് 35 കിലോമീറ്ററോളം വരുന്ന റോഡിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. ആ കാലയളവിൽ പഞ്ചായത്തംഗങ്ങളുടെ മുന്നിൽവെച്ച് തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് കെ.എസ്.ടി.പി തെളിയിച്ചിരുന്നു. കെ.എസ്.ടി.പി സ്ഥാപിച്ച തെരുവ് വിളക്കുകൾക്ക് വൈദ്യുതി ലഭ്യമാക്കേണ്ടതും ബിൽ അടക്കേണ്ടതും അതത് തദ്ദേശ സ്ഥാപനങ്ങളാണ്. എന്നാൽ, വർഷം പലത് കഴിഞ്ഞിട്ടും ഒരു തെരുവ് വിളക്കുപോലും പ്രകാശിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായിട്ടില്ല. വിളക്കുകൾ കത്തുന്നത് രാത്രിയാത്രികർക്ക് ഏറെ ഉപകാരപ്രദമാണ്. തെരുവ് വിളക്കുകളിൽ നിരവധിയെണ്ണം ഇതിനകം വാഹനങ്ങൾ ഇടിച്ച് തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.