ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പെ​ര്‍ഫോ​മ​ന്‍സ് ഓ​ഡി​റ്റി​ങ് ഇ​നി വാ​ർ​ഷി​ക പ​ദ്ധ​തി നി​ർ​വ​ഹ​ണം മു​ത​ൽ തു​ട​ങ്ങും

മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റിെൻറ പേരിൽ, എല്ലാം കഴിഞ്ഞ് കുറ്റവും കുറവും കണ്ടുപിടിക്കാനുള്ള നടത്തം ഇനി വേണ്ട. വാര്‍ഷിക പദ്ധതി നിര്‍വഹണം മുതല്‍ പദ്ധതി വര്‍ഷം അവസാനിക്കുന്നതുവരെ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിെൻറ നിരീക്ഷണമുണ്ടാവും. മാത്രമല്ല, കുറ്റവും കുറവും കണ്ടെത്തിയാൽ പരിഹാരം നിർദേശിച്ച് അത് നടപ്പായെന്ന് ഉറപ്പാക്കുകയും വേണം. ഇക്കാര്യങ്ങളിൽകൂടി വ്യക്തത വരുത്തി അധിക നിര്‍ദേശങ്ങള്‍ സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് ഉത്തരവിറക്കി. തദ്ദേശ സ്ഥാപനങ്ങളെടുക്കുന്ന നിരുത്തരവാദപരമായ തീരുമാനങ്ങളും സമീപനങ്ങളും അവസാന ഘട്ടത്തിലുള്ള പെർഫോമൻസ് ഒാഡിറ്റിങിലാണ് കണ്ടെത്താറ്. ഇൗ സാഹചര്യത്തിലാണ് ഒരോ ഘട്ടത്തിലും പരിശോധന നടത്താന്‍ നിശ്ചയിച്ചത്. വാര്‍ഷിക പദ്ധതി സമയത്തിന് രൂപവത്കരിച്ചുവെന്നും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും പെര്‍ഫോമന്‍സ് വിഭാഗം ഉറപ്പാക്കണം. പദ്ധതി രൂപവത്കരണം, നിര്‍വഹണം, മോണിറ്ററിങ്, സോഷ്യല്‍ ഓഡിറ്റിങ് തുടങ്ങിയവ സംബന്ധിച്ച് അതാത് ഘട്ടങ്ങളില്‍ സാങ്കേതിക വിവരങ്ങള്‍ നല്‍കലും ഇവരുടെ ചുമതലയായി. പൊതുമരാമത്ത് നിര്‍മാണ പ്രവര്‍ത്തികളുടെ സാങ്കേതികാനുമതിയിലും ടെൻഡര്‍ നടപടികളിലും സമയക്രമം പാലിക്കാന്‍ ഇടപെടണം. എല്ലാ മാസാദ്യത്തിലും അവലോകനം നടത്തി ശ്രദ്ധേയ വിവരങ്ങളും കുറവുകളും ജില്ല ആസൂത്രണ സമിതിക്ക് നല്‍കണം. പദ്ധതി നിര്‍വഹണത്തിലും ശുചിത്വാരോഗ്യ പദ്ധതി പ്രവര്‍ത്തനങ്ങളിലും പിന്നിലായാല്‍ പഞ്ചായത്തുകള്‍ക്കൊപ്പം പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗവും സര്‍ക്കാറിന് മറുപടി നല്‍കേണ്ടി വരും. അതേസമയം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പെർഫോമൻസ് ഒാഡിറ്റിങ് വിഭാഗത്തിൽ ആളിെല്ലന്നത് വർഷങ്ങളായുള്ള പരാതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.