തിരൂർ: ജിഷ്ണുവിെൻറ രക്ഷിതാക്കളെ കൈയേറ്റം ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്്്് തിരൂർ മുനിസിപ്പൽ എം.എസ്.എഫ് കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. പ്രതിഷേധ സദസ്സ്് കെ.എം. നൗഫൽ ഉദ്ഘാടനം ചെയ്തു. എ.കെ. മുസമ്മിൽ, ഷഹീർ ഏഴൂർ, ആഷിഖ് മരക്കാർ, ഫാറൂഖ് മുത്തൂർ, പി.പി. നിഷാദ്, ഫഹദ് അന്നാര, എം. മുഹ്സിൻ, അനീസ് മുത്തൂർ എന്നിവർ നേതൃത്വം നൽകി. താനൂർ: ജിഷ്ണുവിെൻറ മാതാവിന് നേരെ നടന്ന പൊലീസ് അക്രമത്തിനെതിരെ ഡി.ജി.പിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽെഫയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. താനൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ജങ്ഷനിൽ സമാപിച്ചു നിയോജക മണ്ഡലം പ്രസിഡൻറ് അഷ്റഫ് വൈലത്തൂർ, സക്കീർ താനൂർ, ഹംസ മണ്ടകത്തിങ്ങൽ, എം.സി. അബൂബക്കർ, ഷറഫുദ്ദീൻ കൊളാടി, എം.സി. സിദ്ദീഖ്, നാസർ മൂച്ചിക്കൽ, അമീർ താനൂർ, ആസാദ്, ആർ.പി. റുഖിയ, സി.പി. ഫാത്തിമ എന്നിവർ നേതത്വം നൽകി. തിരൂർ: നീതിക്കായി ജനാധിപത്യമാർഗത്തിൽ സമരം ചെയ്ത ജിഷ്ണു പ്രണോയിയുടെ മാതാവിനെ അതിക്രമിച്ച പൊലീസ് നടപടിക്കെതിരെ വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ജില്ല വൈസ് പ്രസിഡൻറ് ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മിനു മുംതാസ്, സെക്രട്ടറി വഹാബ് വെട്ടം എന്നിവർ സംസാരിച്ചു. മജീദ് മാടമ്പാട്ട്, ഇബ്രാഹിം കോട്ടയിൽ, ശോഭ തിരൂർ, ഹഫ്സൽ നവാസ്, ഹനീഫ പൂക്കയിൽ എന്നിവർ നേതൃത്വം നൽകി. ആലത്തിയൂർ: തിരുവനന്തപുരത്ത് ജിഷ്ണുവിെൻറ അമ്മയെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പിലും ആലത്തിയൂരിലും പ്രകടനം നടത്തി. പ്രസിഡൻറ് കമറുദ്ദീൻ എടപ്പാൾ, കെ. ഇബ്രാഹിം കുട്ടി, പി.കെ. സ്വാലിഹ്, അബ്ദുറബ്ബ്, നജീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.