തിരൂര്‍ നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

തിരൂര്‍: താഴെപ്പാലം സ്റ്റേഡിയം 15 ദിവസത്തിനകം ഏറ്റെടുക്കാമെന്ന ഉറപ്പ് ചെയര്‍മാന്‍ പാലിച്ചില്ളെന്ന് ആരോപിച്ച് തിരൂര്‍ നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. കൗണ്‍സില്‍ അജണ്ടകളിലേക്ക് കടക്കുന്നതിന് മുമ്പ് സ്റ്റേഡിയം വിഷയം ഉന്നയിച്ച യു.ഡി.എഫ് തുടര്‍ന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അജണ്ടകളിലേക്ക് കടക്കുന്നതിന് മുമ്പ് ലീഗ് അംഗം കല്‍പ്പ ബാവയാണ് പ്രശ്നം ഉന്നയിച്ചത്. 15 ദിവസത്തിനകം സ്റ്റേഡിയം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ മാസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും അതിന്‍െറ തുടര്‍ നടപടികള്‍ വിശദീകരിച്ച ശേഷം യോഗ നടപടികളിലേക്ക് കടന്നാല്‍ മതിയെന്നും കല്‍പ്പ ബാവ പറഞ്ഞു. തുടര്‍ന്ന് നഗരസഭ എന്‍ജിനീയറിങ് വിഭാഗവും കേരള അത്ലറ്റിക്സ് അസോസിയേഷനും സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയെന്നും അവയുടെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറക്ക് അത് പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് വിശദീകരിച്ചു. സര്‍ക്കാര്‍ നിയോഗിച്ച ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഡിയം പരിശോധിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. എന്നാല്‍, ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള അന്വേഷണം വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭ സ്വന്തം നിലയില്‍ പരിശോധനാ സമിതികളെ നിയോഗിച്ചതെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് വെക്കാമെന്ന് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് ചെയര്‍മാന്‍ കൗണ്‍സിലിന് ഉറപ്പ് നല്‍കിയതെന്നും പ്രതിപക്ഷം പറഞ്ഞു. ഇതിനിടെ ഭരണപക്ഷത്തെ അബ്ദുറഹ്മാന്‍, പി. സഫിയ എന്നിവര്‍ പ്രതിപക്ഷത്തിനെതിരെ രംഗത്തത്തെി. റിപ്പോര്‍ട്ട് വെക്കാന്‍ സാധിക്കാതെ വന്നാല്‍ അത് ചെയര്‍മാന്‍ നേരത്തേ അറിയിക്കണമായിരുന്നുവെന്നും റിപ്പോര്‍ട്ട് പോലും യഥാസമയം ആയിട്ടില്ളെന്നിരിക്കെ രാഷ്ട്രീയ വിദ്വേഷത്തിന്‍െറ പേരില്‍ ഏറ്റെടുക്കല്‍ വീണ്ടും വൈകിപ്പിക്കാനാണ് നഗരസഭയുടെ നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് കൂട്ടുനില്‍ക്കാന്‍ കഴിയില്ളെന്ന് പ്രഖ്യാപിച്ച് മുദ്രാവാക്യം വിളികളുമായി യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സ്ഥിരംസമിതി അധ്യക്ഷരായ കല്‍പ്പ ബാവ, പി.ഐ. റൈഹാനത്ത്, പ്രതിപക്ഷ നേതാവ് കെ.പി. ഹുസൈന്‍, സി. കുഞ്ഞീതു, കുഞ്ഞിപ്പ, മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. കൗണ്‍സില്‍ ഹാള്‍ വിട്ടിറങ്ങിയ പ്രതിപക്ഷം നഗരസഭാ പ്രവേശ കവാടത്തിലും മുദ്രാവക്യം വിളിച്ച് പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.