മലപ്പുറം: വിദ്യാര്‍ഥികളുടെ സര്‍ഗ ശേഷിയും കായിക മികവും ശാസ്ത്ര വൈഭവവും മാറ്റുരക്കപ്പടുന്ന മേളക്കാലം വരവായി. കഥയും കവിതയും ശാസ്ത്രവും കലയുമൊക്കെയായി പൊതുവിദ്യാലയങ്ങള്‍ പൂത്തുലയുന്ന കാലമാണ് ഇനിയുള്ള മൂന്ന് മാസം. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടക്കുന്ന സംസ്ഥാന തല മേളകള്‍ വരെ സ്കൂളുകളില്‍ മേളാരവം തുടരും. ഉപജില്ലാ തല മേളക്ക് മുന്നോടിയായുള്ള സ്കൂള്‍ തല ശാസ്ത്ര മേളകള്‍ പലയിടത്തും ഇതിനകം തുടങ്ങി. പല സ്കൂളുകളും ശാസ്ത്രമേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഒഴിവുവേളകള്‍ പരമാവധി ഉപയോഗപ്പെടുത്തി മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സര ഇനങ്ങളില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. പ്രവൃത്തി പരിചയ ഇനങ്ങളില്‍ വിദഗ്ധരെ ഉപയോഗപ്പെടുത്തി കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന സ്കൂളുകളുമുണ്ട്. കായിക മേളയുടെ ഭാഗമായ ഉപജില്ലാ തല ഗെയിംസ് മത്സരങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഫുട്ബാള്‍, ഹോക്കി, വോളിബാള്‍, ബാഡ്മിന്‍റണ്‍, കബഡി തുടങ്ങിയ പ്രധാന മത്സരങ്ങളെല്ലാം മിക്കവാറും ഉപജില്ലകളില്‍ പൂര്‍ത്തിയായി. അത്ലറ്റിക്സ് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഉപജില്ലാ തല ശാസ്ത്രോത്സവങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ തുടങ്ങും. ഇതിന്‍െറ മുന്നോടിയായി ഉപജില്ലാ തല പ്രധാനാധ്യാപകരുടെ യോഗം എ.ഇ.ഒമാരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. നവംബര്‍ പകുതിയില്‍ ജില്ലാ ശാസ്ത്രോത്സവവും നടക്കും. ഈ കാലയളവില്‍ തന്നെ ഉപജില്ലാ കലോത്സവങ്ങളും ഡിസംബറില്‍ ജില്ലാ കലോത്സവവും നടക്കും. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യത്തിലോ ആകും സംസ്ഥാന കലോത്സവം. അതേസമയം, ജില്ലാതല മേളകളുടെ സ്ഥലം തീരുമാനിച്ചിട്ടില്ല. റൊട്ടേഷന്‍ അനുസരിച്ച് കലോത്സവം തിരൂരങ്ങാടിയിലും ശാസ്ത്രോത്സവം മലപ്പുറത്തുമാണ് നടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.