തെങ്ങുകളില്‍ അപൂര്‍വ പ്രാണിരോഗം വ്യാപിക്കുന്നു

ചങ്ങരംകുളം: കഴിഞ്ഞ ദിവസങ്ങളിലായി തെങ്ങിന്‍തോപ്പില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ രോഗത്തെ തുടര്‍ന്ന് കര്‍ഷകര്‍ ഭീതിയില്‍. ആലംകോട് കൃഷിഭവന്‍ പരിധിയിലെ കാളാച്ചാല്‍ പ്രദേശത്തെ മഠത്തില്‍ കുഞ്ഞുട്ടിയുടെ കൃഷിയിടത്തിലും സമീപ പ്രദേശങ്ങളിലുമാണ് പ്രാണി രോഗം വ്യാപിക്കുന്നത്. ഒരു ഏക്കറിലെ അമ്പതോളം തെങ്ങിന്‍ തൈകളില്‍ ഈ പ്രാണികള്‍ വ്യാപിച്ചിട്ടുണ്ട്. തെങ്ങിന്‍ തൈകളുടെ ഓലകളിലും തണ്ടുകളിലും പറ്റിപ്പിടിച്ച് മാറാലകെട്ടി കൂട്ടത്തോടെ വസിക്കുന്ന ചെറിയ പ്രാണികളാണ് ഭീതി ഉയര്‍ത്തുന്നത്. പ്രാണികള്‍ വന്ന് നാല് ദിവസത്തിനുള്ളില്‍ ഓലയും തണ്ടും കറുത്ത് ഉണങ്ങുന്ന അവസ്ഥയിലത്തെും. തെങ്ങ് മുഴുവന്‍ ഈ വെള്ളപ്രാണികള്‍ വ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കറുത്ത് ഉണക്കം ബാധിക്കുന്നു. ഈ തൈ തെങ്ങുകളില്‍നിന്ന് വലിയ തെങ്ങുകളിലേക്കും പ്രാണികള്‍ വ്യാപിക്കുന്നുണ്ട്. തെങ്ങുകളില്‍ ഇത്തരം രോഗം ആദ്യമായാണ് കാണുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.