കരിപ്പൂര്‍ വിമാനത്താവള വികസനം: പാക്കേജ് പ്രഖ്യാപിച്ചിട്ടും നടപടികളാരംഭിച്ചില്ല

കരിപ്പൂര്‍: വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു മാസമായിട്ടും നടപടികളൊന്നും ആരംഭിച്ചില്ല. ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്‍റിന് മൂന്ന് മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ള പ്രത്യേക പാക്കേജാണ് കഴിഞ്ഞ മാസം ഒമ്പതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതുവരെ തുടര്‍നടപടിയുണ്ടായിട്ടില്ല. സര്‍ക്കാറിന്‍െറ പുതിയ പാക്കേജ് വന്നതിനെ തുടര്‍ന്ന് കുറച്ചുപേര്‍ ഭൂമി വിട്ടുനല്‍കാനായി രംഗത്തത്തെിയെങ്കിലും നടപടികള്‍ ആരംഭിക്കാത്തതിനാല്‍ സമ്മതപത്രമടക്കം സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. അതിനിടെ ഭൂമിയേറ്റെടുക്കുന്ന വിഷയത്തില്‍ അവ്യക്തതയുള്ളതിനാല്‍ നിയമോപദേശം തേടിയിരിക്കുകയാണ് റവന്യൂ വകുപ്പ്. വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനമിറങ്ങുന്ന സമയത്ത് പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമം സംസ്ഥാനത്ത് നടപ്പായിട്ടുണ്ടെങ്കിലും ചട്ടം നടപ്പില്‍ വന്നിരുന്നില്ല. പിന്നീടാണ് പുതിയ നിയമത്തിന്‍െറ ചട്ടം തയാറായത്. പുതിയ നിയമപ്രകാരമാണോ ഭൂമിയേറ്റെടുക്കലിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതെന്ന വിഷയത്തില്‍ അവ്യക്തതയുള്ളതിനാലാണ് നിയമോപദേശം തേടുന്നത്. ഇതിലും മറുപടി ലഭിച്ചിട്ടില്ളെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.