തിരുനാവായ–ഗുരുവായൂര്‍ പാത: വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി

തിരുനാവായ: സംസ്ഥാന റെയില്‍വേ അടിസ്ഥാന വികസനത്തിന് സംസ്ഥാന സര്‍ക്കാറും റെയില്‍വേയും സംയുക്ത സംരംഭ കരാറില്‍ ഒപ്പുവെച്ചതോടെ നിര്‍ദിഷ്ട തിരുനാവായ-ഗുരുവായൂര്‍ പാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു. റെയില്‍വേ ലൈന്‍ നിര്‍മാണ മുന്‍ഗണനാ പദ്ധതിയില്‍ ഈ പാതകൂടി ഉള്‍പ്പെടുത്തിയതോടെയാണിത്. അരനൂറ്റാണ്ട് മുമ്പ് സര്‍വേ നടത്തി റെയില്‍വേ സ്റ്റേഷനടക്കം നിര്‍ണയിക്കുകയും പിന്നീട് മുന്‍ കേന്ദ്രമന്ത്രി കെ. കരുണാകരന്‍ ഗുരുവായൂരില്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത കുറ്റിപ്പുറം-ഗുരുവായൂര്‍ പാത അട്ടിമറിച്ചാണ് താനൂരില്‍നിന്ന് പാത കൊണ്ടുപോകാന്‍ നീക്കമുണ്ടായത്. ഇതിനെതിരെ ശക്തമായ ബഹുജന രോഷമുയര്‍ന്നതിനെ തുടര്‍ന്ന് തിരൂരില്‍നിന്നും ഒടുവില്‍ തിരുനാവായയില്‍നിന്നും പാത ആരംഭിക്കാന്‍ ശ്രമിച്ചത്. തിരുനാവായ രാങ്ങാട്ടൂര്‍ വഴി പാത കൊണ്ടുപോകുന്നതിനെതിരെ ജന രോഷമുയര്‍ന്നതിനെ തുടര്‍ന്നാണ് ചൂണ്ടിക്കല്‍, ബന്ദര്‍ വഴി പാത ആലോചനയുണ്ടായത്. ഈ വഴി നീര്‍ത്തടങ്ങള്‍ക്കും വീടുകള്‍ക്കും നാശം സംഭവിക്കുമെന്ന് പറഞ്ഞ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി സര്‍വേ നടപടികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് നിര്‍മാണ നടപടി നിര്‍ത്തിവെച്ചത്. അതേസമയം, 50 വര്‍ഷത്തിനിടയില്‍ മിക്ക ബജറ്റുകളിലും ഈ പാതക്ക് പണം നീക്കിവെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.