തോട്ടില്‍തള്ളിയ ആശുപത്രി മാലിന്യം തിരിച്ചെടുപ്പിച്ചു

കല്‍പകഞ്ചേരി: ആശുപത്രി മാലിന്യം തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍. ഇരിങ്ങാവൂര്‍, മീശപടിയിലെ തോട്ടിലാണ് മാലിന്യം ഉപേക്ഷിച്ചത്. തിരൂരിലെ ഷിഫാ ഡെന്‍റല്‍ ക്ളിനിക്കിന്‍െറ മാലിന്യങ്ങളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ തോട്ടില്‍ മാലിന്യം കണ്ട നാട്ടുകാര്‍ സംഘടിച്ച് കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആശുപത്രിക്കെതിരെ പൊലീസ് കേസെടുക്കുകയും മാലിന്യങ്ങള്‍ തോട്ടില്‍നിന്ന് എടുപ്പിക്കുകയും ചെയ്തു. ആശുപത്രിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മാലിന്യം ഉപേക്ഷിക്കാന്‍ എത്തിയ വാഹനത്തെ കണ്ടത്തെുമെന്നും പൊലീസ് പറഞ്ഞു. മത്സ്യങ്ങള്‍ നിറഞ്ഞ തോട് വൃത്തിയാക്കാനുള്ള നടപടികള്‍ ആലോചിക്കുമെന്നും മാലിന്യം ഉപേക്ഷിക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുസ്സലാം പറഞ്ഞു. ആശുപത്രിക്ക് വെട്ടം പഞ്ചായത്തില്‍ സ്വന്തമായി മാലിന്യ പ്ളാന്‍റ് ഉണ്ടെന്നും സ്ഥിരമായി അവിടെ സംസ്കരിക്കുകയാണ് ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസത്തെ മാലിന്യത്തില്‍ സംസ്കരിക്കാന്‍ കഴിയാത്ത വസ്തുക്കള്‍ ഉണ്ടായതിനാല്‍ ഒരു വാഹനം വിളിച്ച് മാലിന്യം ഉപേക്ഷിക്കാന്‍ ഏര്‍പ്പാടാക്കുകയാണ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. അബ്ദുസ്സലാം, എസ്.ഐ അയ്യപ്പന്‍, എ.എസ്.ഐ സുകീഷ്, വിനീത് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.