കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് : നവീകരണത്തിന് സാങ്കേതിക അനുമതിയായില്ളെന്ന് നഗരസഭ

മലപ്പുറം: നഗരസഭാ ബസ് സ്റ്റാന്‍ഡ് നവീകരണം വൈകുന്നത് സര്‍ക്കാരില്‍നിന്ന് സാങ്കേതികാനുമതി ലഭിക്കാത്തതിനാലാണെന്ന് നഗരസഭ അധികൃതര്‍. അനുമതി ലഭിക്കുന്ന മുറക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും നഗരസഭാധ്യക്ഷ സി.എച്ച്. ജമീല പറഞ്ഞു. ബസുകാരുമായുള്ള ചര്‍ച്ചയില്‍ 30ന് പ്രവൃത്തി തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. തിരൂര്‍, പരപ്പനങ്ങാടി ഭാഗത്ത് നിന്നുള്ള ബസുകള്‍ പൂര്‍ണമായും സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെയാണ് ഇപ്പോള്‍ കുന്നുമ്മലിലത്തെുന്നത്. ബസുടമകളുമായി നടന്ന അവസാന ചര്‍ച്ചയില്‍ ഇഷ്ടമുള്ള ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ചാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, ഫലത്തില്‍ കോട്ടപ്പടി ഭാഗത്ത് നിന്നുള്ള ബസുകളൊന്നും സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നില്ല. ബസ്സ്റ്റാന്‍ഡിലേക്ക് പോകേണ്ട യാത്രക്കാരെ മലപ്പുറം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇറക്കുകയാണ്. എന്നാല്‍, ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നുണ്ടെന്നാണ് നഗരസഭയുടെ നിലപാട്. 58 ലക്ഷം രൂപയുടെ നവീകരണമാണ് നടപ്പാക്കുന്നത്. സ്റ്റാന്‍ഡ് കോണ്‍ക്രീറ്റിടല്‍, കെട്ടിടത്തില്‍ ടൈല്‍സ് പാകല്‍, ഓഡിറ്റോറിയം അറ്റകുറ്റപ്പണി എന്നീ പ്രവൃത്തികളാണ് നടത്താനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.