ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്: ആദ്യദിനം ഐഡിയലിന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യദിനത്തില്‍ തന്നെ 568 പോയന്‍റുമായി ഐഡിയല്‍ കടകശ്ശേരിയുടെ അതിവേഗ മുന്നേറ്റം. 288 പോയന്‍റുമായി തവനൂര്‍ ഡയേര അക്കാദമിയാണ് തൊട്ടുപിന്നില്‍. 149 പോയന്‍റുള്ള കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗം മൂന്നാമതുമാണ്. 144 ഇനങ്ങളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ 28ല്‍പരം ടീമുകളാണ് മാറ്റുരക്കുന്നത്. ശനിയാഴ്ച രാവിലെ കൂട്ടനടത്ത മത്സര ഇനത്തോടെയായിരുന്നു ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി കെ.കെ. രവീന്ദ്രന്‍, ജില്ലാ പ്രസിഡന്‍റ് ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, അജയ് രാജ് എന്നിവര്‍ സംസാരിച്ചു. 14, 16, 18, 20 വിഭാഗങ്ങളിലും അതിന് മുകളിലുള്ളവരും അടക്കം 2000ത്തോളം പേര്‍ മാറ്റുരക്കുന്ന കായിക മേള ഞായറാഴ്ച വൈകീട്ട് സമാപിക്കും. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ സമ്മാനവിതരണവും സമാപന ഉദ്ഘാടനവും നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.