മാറഞ്ചേരി: ഗ്രാമപഞ്ചായത്തിലെ എഴാം വാര്‍ഡിലെ അരീക്കാട്ടേല്‍ ലക്ഷം വീട് കോളനിയിലെ താമസക്കാരായ തൈപറമ്പില്‍ നഫീസയും കുടുബവും അധികൃതരുടെ കനിവും കാത്ത് ഓലഷെഡില്‍ കഴിയുന്നു. ലക്ഷം വീട് കോളനികളിലെ ഇരട്ട വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഒറ്റ വീടാക്കാനുള്ള പുനരുദ്ധാണ പദ്ധതി പ്രകാരം, ഒന്നര വര്‍ഷംമുമ്പ് താമസിച്ചിരുന്ന ഇരട്ട വീട് പൊളിക്കുകയും രണ്ട് വീട്ടുകാരും ലക്ഷംവീട് പുനരുദ്ധാരണ പദ്ധതി പ്രകാരം പുതിയ വീടിന് അപേക്ഷ നല്‍കുകയും ചെയ്തു. ധനസഹായം ലഭിക്കണമെങ്കില്‍ വീടിന്‍െറ തറ ഗുണഭോക്താക്കള്‍ നിര്‍മിക്കണമെന്നാണ് വ്യവസ്ഥ. പണമില്ലാതെ വന്നതോടെ, വൃക്കരോഗിയായ മകളുടെ ചികിത്സക്കായി മാറഞ്ചേരിയിലെ ഒരു വാട്സ്ആപ് കൂട്ടായ്മ നല്‍കിയ തുക കൊണ്ട് തറനിര്‍മാണം പൂര്‍ത്തിയാക്കി. തുടര്‍ന്ന്, ഒരു വര്‍ഷത്തിലേറെയായി ധനസഹായത്തിനായി കാത്തിരിക്കുകയാണ് നഫീസ. ഒപ്പം ധനസഹായത്തിന് അപേക്ഷിച്ച മറ്റു കുടുംബങ്ങള്‍ പുതിയ വീടുകളില്‍ താമസമാരംഭിച്ചപ്പോഴും ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിന് വിധേയയാകുന്ന മകളുമൊത്ത് വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിയേണ്ട ഗതികേടിലാണ് ഇവര്‍. തറയുടെ അരികില്‍ കെട്ടിയുണ്ടാക്കിയ ഓലഷെഡിലെ താമസം രോഗിയായ മകളുടെ ആരോഗ്യസ്തിഥിയെ ബാധിക്കാതിരിക്കാന്‍ കഷ്ടപ്പെടുകയാണ് ഈ വീട്ടമ്മ. ഫണ്ടില്ല എന്ന മറുപടിയായിരുന്നു ആദ്യ നാളുകളില്‍ അധികൃതര്‍ പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ വ്യക്തമായ മറുപടി തരാനും അവര്‍ക്കാവുന്നില്ല. ഓട്ടോ ഡ്രൈവറായ മകന്‍െറ വരുമാനം കൊണ്ട് ജീവിത ചെലവുകളും മകളുടെ ചികിത്സയും കൂട്ടിമുട്ടിക്കാനുമാവുന്നില്ല ഈ കുടുംബത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.