കഞ്ചാവ് വേട്ട: ബംഗാള്‍ സ്വദേശി പിടിയില്‍

എടവണ്ണപ്പാറ: എടവണ്ണപ്പാറയില്‍ കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി ബിലാശിപ്പാടം ജില്ലയിലെ മുഹമ്മദ് അബ്ദുല്‍ ഹസനെയാണ് (31) വാഴക്കാട് പൊലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് വില്‍പനക്കായി വെച്ച ഒമ്പത് കഞ്ചാവ് പൊതികള്‍ പൊലീസ് കണ്ടെടുത്തു. എടവണ്ണപ്പാറക്ക് അടുത്ത ഓമാനൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. എട്ടുവര്‍ഷമായി ഇയാള്‍ ഇവിടെ താമസിക്കുന്നു. തിരൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തേ പിടിയിലായ വിളയില്‍ സ്വദേശിക്ക് കഞ്ചാവ് വില്‍പന നടത്തിയ ആളാണ് മുഹമ്മദ് അബ്ദുല്‍ ഹസനെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. ഊര്‍ക്കടവ്, മുണ്ടുമുഴി, വാഴക്കാട്, വാലില്ലാപ്പുഴ, പണിക്കരപുറായ എന്നിവിടങ്ങളില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ പരിശോധന നടത്തുമെന്നറിയുന്നു. ഇവിടങ്ങളില്‍ ലഹരി പദാര്‍ഥങ്ങള്‍ വില്‍പന നടത്തുന്നവരെയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചുകഴിഞ്ഞു. അവസാന പ്രതിയും വലയിലാവുന്നതുവരെ ഓപറേഷന്‍ തുടരുമെന്ന് വാഴക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.