മലപ്പുറം: ആതവനാട് കാര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കോഓപറേറ്റിവ് ടെക്സ്റ്റൈല്‍സ് ലിമിറ്റഡില്‍ (മാല്‍കോ ടെക്സ്) മാനദണ്ഡങ്ങള്‍ പാലിക്കാതെ മാനേജിങ് ഡയറക്ടറെ നിയമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മില്ലിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ശേഷം എം.ഡിയെ ഉപരോധിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വിദ്യാഭ്യാസ യോഗ്യതയും പ്രായവും നിയമന പട്ടികയും മറികടന്നാണ് എം.ഡിയെ നിയമിച്ചതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീന്‍ പറഞ്ഞു. പ്രവര്‍ത്തകരെ ഗേറ്റിന് പുറത്ത് പൊലീസ് തടഞ്ഞെങ്കിലും ഇത് മറികടന്ന് അകത്ത് കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന്, പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എം.ഡിയെ മാറ്റിയില്ളെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കെ.വി. ഉണ്ണികൃഷ്ണന്‍, കെ.പി. ഉമ്മര്‍, കെ.ടി. മുസ്തഫ, യാസര്‍ പൊട്ടച്ചോല, മുസ്തഫ, ഷിഹാബ്, റിയാസ്, വി.കെ. രാജേഷ്, സാഹിര്‍, മനോജ്, സുല്‍ഫിക്കര്‍, കെ.ടി. വാപ്പു, പി. മുസ്തഫ, സുബൈര്‍, നാസര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.