വില്ല്വത്ത് ക്ഷേത്രത്തില്‍ നവരാത്രി സംഗീതാര്‍ച്ചന തുടങ്ങി

പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കെ.എം. ദാമോദരന്‍ നമ്പൂതിരിപ്പാട് പ്രത്യേക പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം നല്‍കി. വൈകീട്ട് ദീപാരാധനക്കുശേഷം പ്രശസ്ത സംഗീതജ്ഞന്‍ വെച്ചൂര്‍ സി. ശങ്കര്‍ സംഗീതാര്‍ച്ചന നടത്തി. ഷിബു നിലമ്പൂര്‍ വയലിനും രാകേഷ് അലനല്ലൂര്‍ മൃദംഗവും ഒരുക്കി. തിങ്കളാഴ്ച വൈകീട്ട് കലാമണ്ഡലം വാസുദേവന്‍ നമ്പീശന്‍ സംഗീതാര്‍ച്ചന നടത്തും. ക്ഷേത്രം ഭാരവാഹികളായ കേമ്പില്‍ രവി, മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.എസ്. ചന്ദ്രശേഖരന്‍, കളരിക്കല്‍ സതീശന്‍, കരിമ്പില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.