മങ്കട പള്ളിപ്പുറം സര്‍ക്കാര്‍ യു.പി സ്കൂളിന് സ്വന്തം സ്ഥലമായി

മലപ്പുറം: ഒരുനൂറ്റാണ്ടായി വിജ്ഞാനത്തിന്‍െറ വെളിച്ചം പകരുന്ന മങ്കട പള്ളിപ്പുറം സര്‍ക്കാര്‍ യു.പി സ്കൂളിന് സ്വന്തം സ്ഥലമായി. ബഹുജന പങ്കാളിത്തത്തോടെയാണ് നിലവില്‍ സ്കൂള്‍ നില്‍ക്കുന്ന സ്ഥലം സ്വന്തമാക്കിയത്. സ്ഥാപനത്തെ ഉന്നത നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. സമഗ്ര ഗുണമേന്മാ വിദ്യാലയ വികസനം ലക്ഷ്യമാക്കി നടത്തിയ ശില്‍പശാല അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുഹറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുഹമ്മദ് സാലിം, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗീത, വാര്‍ഡംഗം ബാലകൃഷ്ണന്‍, മോഹനന്‍ പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോഓഡിനേറ്റര്‍ ഇ.ഒ. ഷറഫുദ്ദീന്‍ സ്വാഗതവും ചെയര്‍മാന്‍ ഇ. അബൂബക്കര്‍ നന്ദിയും പറഞ്ഞു. വി. ഹബീബ് നേതൃത്വം നല്‍കി. സ്കൂള്‍ വികസന സമിതിയുടെ ചെയര്‍മാനായി മോഹനന്‍ പുളിക്കലിനെ തെരഞ്ഞെടുത്തു. വി. ഇസ്ഹാക്കാണ് കണ്‍വീനര്‍. കെ.വി. മോയിന്‍കുട്ടി നല്‍കിയ എട്ട് സെന്‍റ് സ്ഥലത്തിന്‍െറ രേഖ ചടങ്ങില്‍ മങ്കട എ.ഇ.ഒ ഷാജന്‍ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.