നല്‍കാം, ഇവര്‍ക്ക് കരുതലിന്‍െറ കൈത്താങ്ങ്

കോഡൂര്‍: വയോജന ദിനത്തില്‍ കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വലിയാട് പത്താം വാര്‍ഡ് ഗ്രാമസഭയിലാണ് വയോജനങ്ങളെ ആദരിച്ചത്. 90 വയസ്സിന് മുകളില്‍ പ്രായമുള്ള വലിയാട്ടുപ്പറമ്പില്‍ മുണ്ടിയെ ആദരിച്ച് ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. സൂര്യ, എ.ജെ. സജീഷ്, പി.പി. അബ്ദുല്‍ നാസര്‍, വി.സി. ഷാഹിന, ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹൈസ്കൂള്‍ സ്കൗട്ട് വിദ്യാര്‍ഥികള്‍ അമ്മമാരെ ആദരിച്ചു. അമ്മമാര്‍ക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്കൗട്ട് അധ്യാപകന്‍ അബ്ദുറഹൂഫ് വരിക്കൊടന്‍, സ്കൗട്ട് അംഗങ്ങളായ സഞ്ജയ്, അജയ്, ജസീം, നിഷാം, ആദില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒറ്റത്തറ അങ്കണവാടിയില്‍ പി. ഹസ്സന്‍, ഇ. കുമാരന്‍, കെ. കുഞ്ഞിമുഹമ്മദ്, കെ. ബാലകൃഷ്ണന്‍, പനങ്ങാപുറത്ത് ചേക്കുമൊല്ല, ഉമ്മത്തൂര്‍ അബ്ദുഹാജി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.ജില്ലാ പഞ്ചായത്തംഗം പുല്ലാണി സൈദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ എം.ടി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഹാജറ മങ്കരതൊടി ക്ളാസെടുത്തു. മലപ്പുറം: മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിന്‍െറയും ഐ.സി.ഡി.എസിന്‍െറയും ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഹബീബ കരുവള്ളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് പി. ലത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ പി.ജി. രമ്യ, പി. ഷിനിമോള്‍, ഫെബിന്‍ വേങ്ങശ്ശേരി, ഗ്രാമപഞ്ചായത്തംഗങ്ങളായ മുംതാസ് കുന്നത്ത്, ഇ. അബ്ദുല്‍ ഷുക്കൂര്‍, ഹന്‍ഷില പട്ടാക്കല്‍, ടി.കെ. അഷ്റഫ്, അനീഷ മേലെവിളക്കത്തില്‍ കെ.പി. ഫിറോസ്ഖാന്‍, സാജു മാമ്പ്രതൊടി, മുസ്തഫ തയ്യില്‍, കാരുണ്യ ട്രസ്റ്റ് പ്രസിഡന്‍റ് അബ്ദുസ്സലാം വെങ്കിട്ട എന്നിവര്‍ സംസാരിച്ചു. സൈനബ കുറ്റീരി, ശിവശങ്കരന്‍ നായര്‍ എന്നിവരെ ആദരിച്ചു. സരള, റീത്ത എന്നിവര്‍ ക്ളാസെടുത്തു. സി.പി. രാജീവന്‍ സ്വാഗതവും എം. തുളസി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.