സുരക്ഷയില്‍ വട്ടപ്പൂജ്യം, കാടും പൊന്തയുമായി സിവില്‍ സ്റ്റേഷന്‍

മലപ്പുറം: ഒട്ടും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് മലപ്പുറം സിവില്‍ സ്റ്റേഷനിലെ കലക്ടേററ്റ് ഉള്‍പ്പെടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിനാളുകള്‍ ദിനേന വന്നുപോകുന്ന സിവില്‍ സ്റ്റേഷന്‍ സുരക്ഷയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്. റവന്യൂ വകുപ്പ് വിവിധ കേസുകളില്‍ പിടിച്ച തൊണ്ടി വാഹനങ്ങളുടെ നീണ്ട നിരയാണ് സിവില്‍ സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിലുള്ളത്. പല ഭാഗങ്ങളും കാടും പൊന്തയും പിടിച്ച് കിടക്കുകയാണ്. ഉപയോഗ ശൂന്യമായ ഒട്ടേറെ കെട്ടിടങ്ങള്‍ സിവില്‍ സ്റ്റേഷനിലുണ്ട്. സാമൂഹികവിരുദ്ധര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ കഴിയും വിധമാണ് ഇവയുടെ കിടപ്പ്. രാത്രി കാലങ്ങളില്‍ സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രധാന ഗേറ്റ് അടക്കാറില്ല. അകത്ത് പല ഭാഗങ്ങളിലും തെരുവുവിളക്കുകള്‍ ഇല്ല. കോടതി, കലക്ടറേറ്റ് തുടങ്ങിയ സുപ്രധാന ഓഫിസുകളുടെ മുന്നില്‍ പോലും സുരക്ഷ കാമറകള്‍ ഇല്ല. സിവില്‍ സ്റ്റേഷന് നടുവിലൂടെയാണ് പൊതുറോഡുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.