മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ കാറില്‍ ഉണ്ടായ പൊട്ടിത്തെറി ജില്ലയെ പരിഭ്രാന്തിയിലാഴ്ത്തി. ആദ്യമായാണ് ജില്ലയില്‍ സമാന രീതിയില്‍ സ്ഫോടനം നടക്കുന്നത്. സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളില്‍ നല്ല തിരക്കുള്ള സമയമായിരുന്നു സ്ഫോടനം. ഇതോടെ ഉദ്യോഗസ്ഥരും ജനങ്ങളും പരിഭ്രാന്തിയിലായി. കലക്ടറേറ്റ് ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫിസുകളിലുള്ളവരും സ്ഫോടന ശബ്ദം കേട്ടു. ഈ സമയത്ത് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ വാദം നടക്കുകയായിരുന്നു. സഫോടനത്തിന്‍െറ ആഘാതത്തില്‍ കാറ് രണ്ടും ഉയര്‍ന്ന് പൊങ്ങിയതായി കോടതിയില്‍ കേസ് ആവശ്യാര്‍ഥം എത്തിയ ദൃക്സാക്ഷി പറഞ്ഞു. സംഭവം നടന്ന സമയത്ത് പ്രദേശത്താകെ പുക പടര്‍ന്നു. കരിമരുന്നിന്‍െറ രൂക്ഷ ഗന്ധവും പടര്‍ന്നു. ഉടനെ പൊലീസും മലപ്പുറം അഗ്നിശമന സേനയും സ്ഥലത്തത്തെി. നിരവധിയാളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. തുടര്‍ സ്ഫോടനത്തിനുള്ള സാധ്യതയുള്ളതിനാല്‍ ഡിവൈ.എസ്.പി പി.എം. പ്രദീപിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ കയര്‍ കെട്ടി ജനങ്ങളെ നിയന്ത്രിച്ചു. ഇതിന് തൊട്ടടുത്ത കാറിലുണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ ഉടന്‍ തന്നെ സ്ഥലത്ത്നിന്ന് നീക്കി. കാറിന്‍െറ സാങ്കേതിക തകരാറ് മൂലമുണ്ടായ പൊട്ടിത്തെറിയാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍, ജില്ല പൊലീസിന്‍െറ മലപ്പുറം എ.ആര്‍. ക്യാമ്പില്‍നിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെിയതോടെ സ്ഥിതി മാറി. സ്ഫോടനത്തിനുപയോഗിച്ച ബാറ്ററിയും മറ്റു ഇലക്ട്രോണിക് വസ്തുക്കളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടത്തെി. പരിസരത്തുനിന്ന് ‘ദ ബേസ് മൂവ്മന്‍റ്’ എന്ന് പുറത്തെഴുതിയ കടലാസ് പെട്ടി കിട്ടിയതോടെ ജനങ്ങളുടെയും പൊലീസിന്‍െറയും ആശങ്ക വര്‍ധിച്ചു. അപ്പോഴേക്കും നൂറുകണക്കിനാളുകള്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഈ പെട്ടി തുറക്കാനായി അടുത്ത ശ്രമം. ബോംബ് സ്ക്വാഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ പെട്ടി തുറന്നു. ഇംഗ്ളീഷില്‍ ഭീഷണി സന്ദേശങ്ങള്‍ എഴുതിയ കുറിപ്പും പെന്‍ഡ്രൈവുമാണ് ഇതില്‍ ഉണ്ടായിരുന്നത്. ഇത് ഉടനെ ഫൊറന്‍സിക് വിഭാഗം ഇവിടെ നിന്ന് മാറ്റി. വൈകാതെ ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ സ്ഥലത്തത്തെി പരിശോധന നടത്തി. പ്രഷര്‍ കുക്കറും മറ്റു സ്ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് സ്ഥിരീകരിച്ചു. വൈകാതെ കലക്ടര്‍ എ. ഷൈനമോളും സ്ഥലത്തത്തെി. സ്ഫോടനം നടന്ന ഭാഗത്തെ പരിശോധനകള്‍ക്ക് ശേഷം സിവില്‍ സ്റ്റേഷന്‍െറ വിവിധ ഭാഗങ്ങളിലും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.