മലപ്പുറം: വര്‍ഷംതോറും കുടിവെള്ള ക്ഷാമം ഏറുന്ന ജില്ലയില്‍ കുഴല്‍കിണര്‍ നിര്‍മാണം തകൃതി. അനിയന്ത്രിതമായ രീതിയില്‍ നിര്‍മിക്കുന്ന കുഴല്‍കിണറുകള്‍ (ബോര്‍വെല്‍) കാരണം മിക്ക പ്രദേശങ്ങളിലും സാധാരണ കിണറുകളിലെയും മറ്റു ജലാശയങ്ങളിലെയും ജലവിതാനം ക്രമാതീതമായി താഴ്ന്ന നിലയിലാണ്. അതേസമയം, വേനലത്തെും മുമ്പെ കുഴല്‍കിണര്‍ നിര്‍മാണം തകൃതിയായിട്ടും പഞ്ചായത്തിനോ ഭൂഗര്‍ഭജല വകുപ്പിനോ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഇതിനുള്ള നിയമങ്ങളോ, ഉത്തരവുകളോ ഇല്ലാത്തതാണ് കാരണമായി അധികൃതര്‍ പറയുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ഭൂഗര്‍ഭജല വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും കുഴല്‍കിണര്‍ നിര്‍മാതാക്കള്‍ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയിലാണ്. നിലവില്‍ കുടിവെള്ളത്തിനും കൃഷിക്കുമായി കുഴല്‍കിണറുകള്‍ നിര്‍മിക്കാമെന്നാണ് വകുപ്പ് പറയുന്നത്. എന്നാല്‍, വ്യാവസായിക അടിസ്ഥാനത്തിലുള്ള കുഴല്‍കിണര്‍ നിര്‍മാണങ്ങള്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം. സംസ്ഥാനത്തൊട്ടാകെ അഞ്ച് ബ്ളോക്കുകളായിതിരിച്ച് ഭൂജലനിരപ്പ് താഴ്ന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ഏതുതരം കുഴല്‍കിണര്‍ നിര്‍മാണത്തിനും അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍, ജില്ലയിലൊരിടത്തും ഇത്തരം ഇടങ്ങള്‍ കണ്ടത്തെിയിട്ടില്ല. ഇക്കാരണം കൊണ്ടും കുഴല്‍കിണര്‍ നിര്‍മാണത്തില്‍ പരാതി ഉണ്ടെങ്കില്‍ പോലും തടയാന്‍ കഴിയില്ളെന്നാണ് പറയുന്നത്. 120 മീറ്റര്‍ വരെ താഴ്ചയാകാമെന്ന് ഭൂജല വകുപ്പ് നിര്‍ദേശിക്കുമ്പോഴും നിര്‍മാണം 700 മീറ്റര്‍ വരെയാണ്. മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ പോലെ ഏഴര-എട്ട് ഇഞ്ച് വ്യാസമുള്ള വലിയ കുഴല്‍കിണറുകളും ജില്ലയില്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് കണ്ടത്തെല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.