മാവോവാദികളെന്ന് പരിചയപ്പെടുത്തി നാലംഗസംഘം വീട്ടിലത്തെിയതായി വീട്ടമ്മ

എടക്കര: മൂത്തേടത്ത് മാവോവാദികളെന്ന് പരിചയപ്പെടുത്തിയ ആയുധധാരികള്‍ വീട്ടിലത്തെിയതായി വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. നെല്ലിക്കുത്ത് പൂളക്കപ്പാറയിലെ വള്ളിക്കാടന്‍ സീനത്തിന്‍െറ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴരയോടെ യൂനിഫോം ധാരികളായ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ എത്തിയത്. സീനത്തും ഭര്‍ത്താവും മകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാവോവാദികളാണെന്ന് പരിചയപ്പെടുത്തിയ സംഘം ഭയപ്പെടേണ്ടെന്നും പാവപ്പെട്ടവരെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നും വീട്ടുകാരെ അറിയിച്ചു. മലയാളികളായ രണ്ടുപേര്‍ വീടിനകത്തും മറ്റു രണ്ടുപേര്‍ മുറ്റത്തും നിന്നാണ് സംസാരിച്ചത്. പടുക്ക വനത്തോട് ചേര്‍ന്ന് അഞ്ച് വീടുകളാണ് ഇവിടെയുള്ളത്. അയല്‍വാസികളെ വിളിച്ച് വരുത്തിയാല്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് സംഘം പറഞ്ഞെങ്കിലും വീട്ടുകാര്‍ ആരെയും വിളിച്ചില്ല. തുടര്‍ന്ന് വീട്ടുകാരില്‍നിന്ന് പാകം ചെയ്ത ഭക്ഷണങ്ങളും അരി, പച്ചക്കറി ഉള്‍പ്പെടെ അവശ്യസാധനങ്ങളും വാങ്ങി എട്ട് മണിയോടെയാണ് സംഘം സമീപത്തെ കാട്ടിലേക്ക് കയറിയത്. വിവരമറിഞ്ഞ് എടക്കര പൊലീസും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും സ്ഥലത്തത്തെിയിരുന്നു. തിങ്കളാഴ്ച രാവിലെ രഹസ്യാന്വേഷണ വിഭാഗങ്ങളും പൊലീസും സ്ഥലത്തത്തെി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പൊലീസിന്‍െറ കൈവശമുള്ള ചിത്രങ്ങളില്‍നിന്ന് സോമന്‍, സുന്ദരി എന്നിവരെ വീട്ടുകാര്‍ തിരിച്ചറിഞ്ഞതായി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.