പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് കാട്ടുനായ്ക്ക ആദിവാസി കോളനിയില്‍ വീടുപണി പൂര്‍ത്തിയാക്കാനാവാതെ താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്ന കോളനിക്കാര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടാര്‍പോളിന്‍ എത്തിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്തിന്‍െറ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ളാസ്റ്റിക് ഷീറ്റുകള്‍ എത്തിച്ചത്. കോളനിയിലെ 33 കുടുംബങ്ങള്‍ക്കാണ് ഐ.ടി.ഡി.പി വീട് വെക്കാന്‍ തുക അനുവദിച്ചത്. എന്നാല്‍, അനുവദിച്ച തുകയുടെ രണ്ടാം ഗഡു കിട്ടാത്തതിനെ തുടര്‍ന്ന് വീടുപണി പൂര്‍ത്തിയാക്കാനാവാതെ പാതിവഴിയില്‍ സ്തംഭിച്ചു. ഇതേതുടര്‍ന്ന് താല്‍ക്കാലിക ഷെഡിലേക്ക് മാറിയവര്‍ ദുരിതത്തിലായി. തങ്ങളുടെ വീട് നിര്‍മാണ പ്രശ്നങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പാട്ടക്കരിമ്പിലത്തെിയ സ്ഥാനാര്‍ഥിക്ക് മുന്നില്‍ കോളനിക്കാര്‍ അവതരിപ്പിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ആര്യാടന്‍ ഷൗക്കത്ത് പ്രശ്നത്തിന് പരിഹാരം കാണാന്‍ കൂടെയുണ്ടാകുമെന്നും മഴകൊള്ളാതെ കഴിയാനുള്ള സൗകര്യമൊരുക്കുമെന്നും കോളനിവാസികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. അതിന്‍െറ അടിസ്ഥാനത്തിലാണ് ഷൗക്കത്ത് ശനിയാഴ്ച പാട്ടക്കരിമ്പ് കോളനിയിലത്തെി താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്നവര്‍ക്ക് ടാര്‍പോളിന്‍ ഷീറ്റുകള്‍ നല്‍കിയത്. വീടുപണിക്ക് അനുവദിച്ച പണം ഉടന്‍ ലഭ്യമാക്കുമെന്ന് പട്ടികവര്‍ഗ ഡയറക്ടര്‍ അറിയിച്ചതായും കാലതാമസം നേരിട്ടാല്‍ കോളനിക്കാര്‍ക്കൊപ്പം സമര രംഗത്തുണ്ടാകുമെന്നും ഷൗക്കത്ത് വ്യക്തമാക്കി. ചടങ്ങില്‍ അമരമ്പലം മണ്ഡലം പ്രസിഡന്‍റ് വി.പി. കരീം, കെ. സുരേഷ് കുമാര്‍, ടി. ശിവദാസന്‍, കേമ്പില്‍ രവി, ടി.പി. ഹംസ, കെ.ടി. അലവി, ടി. നാസര്‍ബാന്‍ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.