സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷയര്‍പ്പിച്ച് രക്ഷിതാക്കളും വിദ്യാര്‍ഥികളും

കൊണ്ടോട്ടി: പുളിക്കല്‍ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈകോടതി വിധിക്കെതിരെ പുതുതായി അധികാരത്തിലേറിയ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും. ഉള്‍പ്രദേശമായ ഇവിടെ 1930ല്‍ സ്ഥാപിച്ച സ്കൂള്‍ നിലനിര്‍ത്തണമെന്നാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ ആവശ്യം. മലാപറമ്പ്, കിനാലൂര്‍ സ്കൂളുകളുടെ വിഷയത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്ന തീരുമാനം മങ്ങാട്ടുമുറി സ്കൂളിന്‍െറ കാര്യത്തിലും എടുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്ന സ്കൂളിന്‍െറ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലൊന്നും വിദ്യാലയങ്ങളില്ല. സ്കൂളിനെ ആശ്രയിക്കുന്നവരിലേറെയും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. അടച്ചുപൂട്ടാതെ നിലനിര്‍ത്തുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും സംരക്ഷണ സമിതി ഭാരവാഹി ശ്രീധരന്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് തയാറായില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് പൊതുവിദ്യാലയം നിലനിര്‍ത്തുമെന്നാണ് രക്ഷിതാക്കളടക്കമുള്ളവര്‍ കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.