അടച്ചുപൂട്ടിയ വാര്‍ഡുകള്‍ ഉടന്‍ തുറക്കണമെന്ന് യുവജന സംഘടനകള്‍

മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടുവര്‍ഷം മുമ്പ് അടച്ചുപൂട്ടിയ വാതരോഗ വിഭാഗ വാര്‍ഡ് തുറക്കാന്‍ ശുചിമുറിയുടെ ചോര്‍ച്ചയാണ് തടസ്സമെന്ന് ആശുപത്രി അധികൃതര്‍. രോഗികളെ അഡ്മിറ്റ് ചെയ്യാതെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നതായി വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ ശനിയാഴ്ച ആശുപത്രിയിലത്തെി ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാറിനോട് വിവരങ്ങള്‍ തേടിയത്. മെഡിക്കല്‍ കോളജിന്‍െറ ഘടനയായതിനാല്‍ അടച്ച വാര്‍ഡ് ഇനി തുറക്കുകയേയില്ളെന്നായിരുന്നു നേരത്തേ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. മെഡിക്കല്‍ കോളജില്‍ വാതരോഗ വാര്‍ഡ് ആദ്യഘട്ടത്തില്‍ വേണ്ടതില്ളെന്ന് കണ്ടത്തെി രണ്ടുവര്‍ഷം മുമ്പ് രോഗികളെ മുഴുവന്‍ ഡിസ്ചാര്‍ജ് ചെയ്താണ് അടച്ചത്. അറ്റകുറ്റപ്പണിക്ക് വേണ്ടിയെന്നാണ് അന്ന് പറഞ്ഞത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള രണ്ട് ഹാളിലും ഇപ്പോഴും ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ശുചിമുറിയുടെ ചോര്‍ച്ച തങ്ങള്‍ പരിഹരിച്ചുകൊള്ളാമെന്നും ഇനി അതിന്‍െറ പേരുപറഞ്ഞ് വാര്‍ഡുകള്‍ തുറക്കുന്നത് നീട്ടിക്കൊണ്ടു പോകരുതെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ അറിയിച്ചു. ബ്ളോക്ക് ഭാരവാഹികളായ കെ.സി. ഉണ്ണികൃഷ്ണന്‍, എം. മുബഷിര്‍, എം. റഹ്മാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൂപ്രണ്ടിനെ കണ്ടത്. അതേസമയം, പേരിനുപോലും ശുചിമുറികളില്ലാത്ത വാര്‍ഡുകള്‍ ആശുപത്രിയില്‍ ഉണ്ടെന്നും വാര്‍ഡ് തുറക്കാതിരിക്കാന്‍ ഓരോ കാരണങ്ങള്‍ പറയുകയാണെന്നും രണ്ടു വര്‍ഷമായിട്ടും ഇത്തരം പരാതി പരിഹരിക്കാന്‍ സൂപ്രണ്ട് നടപടിയെടുക്കാതിരുന്നതാണ് അന്വേഷിക്കേണ്ടതെന്നും രോഗികള്‍ ചൂണ്ടിക്കാട്ടി. സ്ഥിരമായി ലഭിച്ചിരുന്ന സൗകര്യങ്ങള്‍ ഇല്ലാതാക്കിയതിനെതിരെ ഡോക്ടര്‍മാര്‍ സംഘടിതരായി ബുധനാഴ്ച ആശുപത്രി സൂപ്രണ്ടിനെ കണ്ട് നിവേദനം നല്‍കിയിരുന്നു. നിലവില്‍ ലഭിച്ചിരുന്ന ഒരു സൗകര്യവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇല്ലാതാക്കില്ളെന്ന് നിരന്തരം ഉറപ്പുനല്‍കിയിരുന്ന അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഇത്തരം വിഷയങ്ങളില്‍ ഇടപെടാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. രണ്ടു ഡോക്ടര്‍മാര്‍ സ്ഥിരമായി വരികയും ഒ.പി നടത്തി മടങ്ങുകയുമാണ്. ഒരുവര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച പാലിയേറ്റിവ് വാര്‍ഡും നേരത്തേയുള്ളതുപോലെ പ്രവര്‍ത്തിക്കണമെന്ന് രോഗികളും യുവജന സംഘടനകളും ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിന്‍െറ പേരില്‍ പുതിയ സൗകര്യങ്ങള്‍ കൂട്ടുന്നതിന്‍െറ പേരുപറഞ്ഞ് നിലവിലുള്ളത് ഇല്ലാതാക്കുകയോ എം.സി.ഐയുടെ കണ്ണുവെട്ടിക്കാന്‍ കേവലം ബോര്‍ഡുകള്‍ മാത്രം വെക്കുകയോ ആണ് മഞ്ചേരിയില്‍ ഇപ്പോള്‍ നടത്തുന്നത്. പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന് ഉപയോഗിച്ചിരുന്ന 10 ബെഡുകളുള്ള ഹാള്‍ തൊലി, ശിശുരോഗം എന്നിവക്കായി നല്‍കി. കീമോതെറപ്പി ചെയ്യാന്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് വാര്‍ഡ് നിര്‍ത്തിയത്. സൈക്യാട്രി വാര്‍ഡിലും ബെഡുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. അതേസമയം, ഇതെല്ലാം ഡി.എം.ഇയുടെയോ ബന്ധപ്പെട്ടവരുടെയോ അറിവോടെയല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.