തവനൂരില്‍ വര്‍ധിച്ച വോട്ടുകള്‍ വീണത് കെ.ടി. ജലീലിന്‍െറ അക്കൗണ്ടില്‍

തിരൂര്‍: തവനൂര്‍ നിയോജക മണ്ഡലത്തില്‍ വര്‍ധിച്ച വോട്ടുകളില്‍ ഭൂരിഭാഗവും ലഭിച്ചത് ഇടതു സ്ഥാനാര്‍ഥി ഡോ. കെ.ടി. ജലീലിന്. വര്‍ധിച്ച 19834 വോട്ടുകളില്‍ 10450 വോട്ടുകള്‍ കെ.ടി. ജലീലിന് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 2011നേക്കാള്‍ അധികമായി ലഭിച്ചത് 240 വോട്ടുകള്‍ മാത്രം. പുതിയ വോട്ടുകള്‍ സമാഹരിക്കാനായതാണ് കെ.ടി. ജലീലിന്‍െറ ഭൂരിപക്ഷം കുത്തനെ വര്‍ധിപ്പിച്ചതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ലീഗ് നേതൃത്വത്തില്‍ വന്‍ പ്രചാരണം നടത്തിയിട്ടും ജലീലിന്‍െറ വോട്ട് കുറക്കാന്‍ കഴിയാതിരുന്നതും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ട് നേടാന്‍ കഴിയാതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. 2011ല്‍ പോസ്റ്റല്‍ വോട്ട് ഉള്‍പ്പടെ 122299 വോട്ടാണ് തവനൂരില്‍ പോള്‍ ചെയ്തത്. ഇത്തവണ ഇത് 142133ആയി ഉയര്‍ന്നു. 2011ല്‍ കെ.ടി. ജലീല്‍ 57729 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി പ്രകാശ് 50875ഉം വോട്ട് നേടി. ഇത്തവണ ജലീലിന് 68179ഉം യു.ഡി.എഫ് സ്ഥാനാര്‍ഥി പി. ഇഫ്തിഖാറുദ്ദീന് 51115ഉം വോട്ട് ലഭിച്ചു. 2011ല്‍ മണ്ഡലത്തിലെ 125ബൂത്തുകളില്‍ 81 കേന്ദ്രങ്ങളിലായിരുന്നു കെ.ടി. ജലീലിന് ലീഡ്. ഇത്തവണ 139 കേന്ദ്രങ്ങളില്‍ 108 ബൂത്തില്‍ ഭൂരിപക്ഷം നേടി. എടപ്പാള്‍ പഞ്ചായത്തില്‍ 21ല്‍ 20ബൂത്തിലും ജലീലാണ് മുന്നിലത്തെിയത്. ഇവിടെ മൂന്നു ബൂത്തുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മൂന്നക്കം പോലും തികക്കാനായില്ല. പൊല്‍പ്പാക്കര ജി.എല്‍.പി സ്കൂളിലെ 92ാം നമ്പര്‍ ബൂത്തില്‍ 77വോട്ടാണ് യു.ഡി.എഫിന് ലഭിച്ചത്. തുയ്യം ജി.എല്‍.പി സ്കൂളിലെ 96ാം ബൂത്തില്‍ 88ഉം 96എയില്‍ 57ഉം വോട്ടുകളാണ് പി. ഇഫ്തികാറുദ്ദീന്‍െറ സമ്പാദ്യം. രണ്ടിടത്തും ബി.ജെ.പിക്ക് വോട്ടുകള്‍ വര്‍ധിച്ചു. 2011ല്‍ പൊല്‍പ്പാക്കരയില്‍ 191വോട്ടുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ വോട്ട് നില 205ആക്കി ഉയര്‍ത്തി. തുയ്യം സ്കൂളില്‍ 67വോട്ട് മാത്രമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇപ്പോള്‍ ലഭിച്ചത് 199വോട്ടാണ്. എടപ്പാള്‍ പഞ്ചായത്തില്‍ 2011ല്‍ കെ.ടി. ജലീലിന് 16 ബൂത്തുകളിലായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ തവനൂര്‍ പഞ്ചായത്തിലെ കടകശേരി എ.എം.എല്‍.പി സ്കൂളിലും വട്ടംകുളത്തെ കുറ്റിപ്പാല സരസ്വതി വിലാസം എയ്ഡഡ് ജൂനിയര്‍ ബോയ്സ് സ്കൂളിലും എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ വോട്ടുകളായിരുന്നു. കടകശേരിയില്‍ ഇരുകൂട്ടര്‍ക്കും 530 വീതവും കുറ്റിപ്പാലയില്‍ 484 വീതവുമായിരുന്നു വോട്ട്. ഇത്തവണ രണ്ടിടത്തും യു.ഡി.എഫ് മുന്നിലായി. കടകശേരിയില്‍ 548 വോട്ട് നേടിയപ്പോള്‍ കുറ്റിപ്പാലയില്‍ 2011ലെ വോട്ട് നിലനിര്‍ത്തി. ഇവിടങ്ങളില്‍ ജലീലിന് യഥാക്രമം 510ഉം 425ഉം വോട്ടുകളാണുള്ളത്. രണ്ടിടത്തും വോട്ടുകള്‍ കുറഞ്ഞു. തവനൂരില്‍ 19 ബൂത്തുകളില്‍ പതിനേഴിടത്തും വട്ടംകുളത്ത് 21 കേന്ദ്രങ്ങളില്‍ പതിനാറിടത്തും ജലീല്‍ മുന്നില്‍ നിന്നു. മംഗലത്ത് 19 ബൂത്തുകളില്‍ 11കേന്ദ്രങ്ങളില്‍ ജലീല്‍ മുന്നിലത്തെി. തീരദേശ മേഖലയിലെ നാല് ബൂത്തിലും 2011ല്‍ യു.ഡി.എഫായിരുന്നു മുന്നില്‍. ഇത്തവണ കൂട്ടായി നോര്‍ത് ജി.എം.എല്‍.പി സ്കൂളിലെ മൂന്നാം നമ്പര്‍ ബൂത്തില്‍ 76വോട്ട് അധികം നേടി. എല്ലാ ബൂത്തിലും ലഭിച്ച വോട്ടുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. പുറത്തൂരില്‍ ആകെയുള്ള 22 ബൂത്തുകളില്‍ പതിനാലിടത്ത് ജലീല്‍ മേല്‍ക്കൈ നേടി. 2011ല്‍ മൂന്നു ബൂത്തുകളാണ് തീരദേശമേഖലയിലുണ്ടായിരുന്നത്. എല്ലായിടത്തും ജലീലിനായിരുന്നു ലീഡ്. ഇത്തവണ നാല് ബൂത്തുകളില്‍ മൂന്നിടത്താണ് ഭൂരിപക്ഷം ലഭിച്ചത്. മൂന്നു ബൂത്തുകളില്‍ ബി.ജെ.പി വോട്ടുകള്‍ കുത്തനെ വര്‍ധിച്ചു. കാട്ടിലപ്പള്ളി ബദ്റുല്‍ ഹുദാ മദ്റസയിലെ 117ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പിക്ക് കഴിഞ്ഞ വട്ടം 38 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണ 173 ആയി ഉയര്‍ന്നു. പടിഞ്ഞാറെക്കര ജി.യു.പി സ്കൂളിലെ രണ്ട് ബൂത്തുകളിലും ബി.ജെ.പി വോട്ടുകളില്‍ വന്‍ വര്‍ധനവുണ്ടായി. ഇവിടുത്തെ ഒരു ബൂത്തില്‍ 35 വോട്ടുണ്ടായിരുന്നത് 262ആയും 46വോട്ടുണ്ടായിരുന്നത് 145ആയുമാണ് ബി.ജെ.പി ഉയര്‍ത്തിയത്. തൃപ്രങ്ങോട്ട് കഴിഞ്ഞ തവണയും ഈ വര്‍ഷവും 23ബൂത്തുകള്‍ വീതമാണ്. 2011ല്‍ 14ബൂത്തിലായിരുന്നു ലീഡ്. ഇത്തവണ 17ബൂത്തുകളില്‍ മുന്നിലത്തെി. കാലടിയില്‍ രണ്ട് തവണയും 14 വോട്ടെടുപ്പ് കേന്ദ്രങ്ങളായിരുന്നു. 2011ല്‍ എട്ടിടത്ത് മാത്രം മുന്‍തൂക്കമുണ്ടായിരുന്ന ജലീല്‍ ഈ പ്രാവശ്യം പതിനൊന്നിടത്തും ഭൂരിപക്ഷം സ്വന്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.