വളാഞ്ചേരി: ദേശീയപാതയില്‍ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ പ്രധാനവളവില്‍ താഴ്ചയിലേക്ക് മറിഞ്ഞ ടാങ്കര്‍ ചൊവ്വാഴ്ച ഉച്ചയോടെ മുകളിലേക്ക് മാറ്റി. രാവിലെ എട്ടോടെ കോഴിക്കോട്ടുനിന്ന് വജ്രം കമ്പനിയുടെ മൂന്ന് വലിയ ക്രെയ്നുകള്‍ എത്തിച്ചാണ് ഉച്ചയോടെ ഗ്യാസ് ടാങ്കര്‍ മുകളിലത്തെിച്ചത്. താഴ്ചയിലേക്ക് പതിച്ച ഗ്യാസ് ടാങ്കര്‍ ഉയര്‍ത്തുന്നതോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ ദേശീയപാതയില്‍ ഗതാഗതം നിയന്ത്രിച്ചിരുന്നു. ചേളാരി ഐ.ഒ.സി പ്ളാന്‍റില്‍നിന്ന് ഉദ്യോഗസ്ഥരത്തെി തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ വാതക ചോര്‍ച്ച അടച്ചിരുന്നു. പിന്നീട് മറ്റ് ടാങ്കറുകളിലേക്ക് ഗ്യാസ് മാറ്റി നിറക്കുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും രാത്രി 9.30 വരെ നീണ്ടു. അപകടം നടന്നയുടന്‍ നിര്‍ത്തിവെച്ച ദേശീയപാതയിലെ ഗതാഗതം തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പുന$സ്ഥാപിച്ചത്. തിങ്കളാഴ്ച രാവിലെ 8.30നാണ് ചേളാരിയില്‍നിന്ന് കൊച്ചിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് സുരക്ഷാഭിത്തി തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന് അറിഞ്ഞതോടെ പ്രദേശത്ത് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.